മുംബൈയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കാനെത്തിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ തന്റെ ചോദ്യത്തിലൂടെ വെള്ളം കുടിപ്പിച്ച് ഒരു എട്ടാം ക്ലാസുകാരന്‍

single-img
9 July 2015

Raghuramഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് ഒരു പുത്തനുണര്‍വ്വായിരുന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ സ്ഥാനമേറ്റതിന് ശേഷമുണ്ടായത്. അതുകൊണ്ടുതന്നെ ഗവര്‍ണറുടെ നീക്കങ്ങളെ ലോകരാജ്യങ്ങളും പ്രത്യേക താത്പര്യമെടുത്ത് ശ്രദ്ധിച്ചുതുടങ്ങി. ആ രഘുറാം രാജനാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് മുമ്പില്‍ ഒന്ന് പതറിയത്.

മുംബൈയില്‍ ഒരു കൂട്ടം വിദ്യാര്‍ഥികളുമായി സംവദിക്കുന്ന സമയത്താണ് എട്ടാം ക്ലാസുകാരനായ രാജാസിന്റെ ചോദ്യം വന്നത്. ഡോളറിന്റെ വ്യതിയാനങ്ങള്‍ ഇന്ത്യയന്‍ രൂപയുടെ മൂല്യശത്ത ബാധിക്കുന്ന പോലെ രൂപയുടെ മൂല്യത്തിലുള്ള വ്യതിയാനങ്ങള്‍ മറ്റു രാജ്യങ്ങളിലെ കറന്‍സികളേയും സാമ്പത്തിക വ്യവസ്ഥയേയും എപ്പോള്‍ മുതലാകും ബാധിക്കുക എന്നുള്ളതായിരുന്നു ആ ചോദ്യം. അമേരിക്കന്‍ നയങ്ങള്‍ ഇന്ത്യയെ ബാധിക്കുന്നതുപോലെ ഇന്ത്യന്‍ നയങ്ങള്‍ മറ്റു രാജ്യങ്ങളെ എപ്പോള്‍ മുതലാണ് ബാധിക്കുകയെന്നള അമേരിക്ക ഫെഡറല്‍ സ്‌കീമില്‍ വെട്ടിക്കുറവുവരുത്തുമെന്ന് പ്രചരിക്കുന്നതിനെ ചുണ്ടി രാജാസ് ചോദിച്ചു.

വന്‍ കയ്യടിയോടെയായിരുന്നു സദസ് ആ ചോദ്യശത്ത വരവേറ്റത്. ചോദ്യത്തിനുത്തരമായി രഘുറാം രാജന് ഒരു മറുപടി മാത്രമേയുണ്ടായിരുന്നു. ഭാവിയിലേക്ക് പ്രതീക്ഷകള്‍ വെയ്ക്കുക എന്നത്. വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കരുത്താര്‍ജ്ജിക്കുമെന്ന പ്രതീക്ഷ രാജാസിന്റെ ബുദ്ധിപൂര്‍വ്വമുള്ള ചോദ്യത്തെ പ്രശംസിച്ചുകൊണ്ട് ആര്‍.ബി.ഐ ഗവര്‍ണ്ണര്‍ പങ്കുവെച്ചു. ലോകസമ്പദ് വ്യവസ്ഥയെ മനസില്‍ കണ്ടുകൊണ്ട് രൂപയുടെ മൂല്യം വര്‍ധിപ്പിക്കുന്നതിനാവശ്യമായ നയങ്ങളായിരിക്കും ഇനിയുള്ള വര്‍ഷങ്ങളിലും ആര്‍.ബി.ഐ സ്വീകരിക്കുയെന്നും അതേസമയം ഏതെങ്കിലും രാജ്യത്തിന്റെ നയങ്ങള്‍ മറ്റു രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ നേരിട്ട് ബാധിക്കുന്നത് ശുഭകരമായ വിവരമല്ലെന്നും രഘുറാം രാജന്‍ മറുപടിയില്‍ പറഞ്ഞു.