കാസർകോഡ് സ്കൂളിലേക്കു പോവുകയായിരുന്ന മൂന്നാം ക്ലാസുകാരനെ കഴുത്തറുത്തു കൊന്നു

single-img
9 July 2015

612090-murderkillcrimeaccident-1380667952-997-640x480സ്കൂളിലേക്കു പോവുകയായിരുന്ന മൂന്നാംക്ലാസുകാരനെ കഴുത്തറുത്തു കൊന്നു. തണ്ണോത്തെ അബ്ബാസിന്റെ മകൻ ഫഹദാണ്(എട്ട്) മരിച്ചത്.

ഇന്നു രാവിലെ ഒൻപതോടെയായിരുന്നു സംഭവം. കല്യോട്ട് ജിഎച്ച്എസ്എസിലെ വിദ്യാർഥിയാണ്. സ്കൂളിലേക്കുള്ള നടന്നു പോകവെ ശാന്തമുള്ള് എന്ന സ്ഥലത്തു വച്ചാണ് പ്രതി ആക്രമണം നടത്തിയത്.

സംഭവവുമായി ബന്ധപ്പെട്ടു വിജയൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കു മാനസിക വിഭ്രാന്തിയുളളതായി പറയപ്പെടുന്നു. റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം നല്‍കിയതിന് ഇതിന് മുമ്പ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.