വാഹനാപകടത്തിനു ശേഷം പരിക്കേറ്റ കുട്ടിയെ ഉപേക്ഷിച്ച് സ്വയരക്ഷ തേടിപ്പോയ ഹേമമാലിനി ചെയ്തത് ക്രൂരമായ തെറ്റുതന്നെയാണെന്ന് കേന്ദ്രമന്ത്രി

single-img
9 July 2015

01_Car-accident-of-Hema-Malini_newഹേമാമാലിനി ചെയ്തത് ക്രൂരമായ തെറ്റെന്ന് കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ. താന്‍ സഞ്ചരിച്ച കാറിടിച്ചു നാലുവയസ്സുകാരി മരിക്കാനിടയായതു കുട്ടിയുടെ പിതാവ് അശ്രദ്ധമായി വാഹനമോടിച്ചതുകൊണ്ടാണെന്ന ഹേമമാലിനിയുടെ ട്വീറ്റിന് പിന്നാലെയാണ് സുപ്രിയോയുടെ പ്രസ്താവന. ഇതാദ്യമായാണ് ഹേമാമാലിനിയെ ബിജെപിയില്‍ തന്നെയുള്ള മറ്റൊരു നേതാവ് കുറ്റപ്പെടുത്തുന്നത്.

ഹേമാമാലിനി ഉള്‍പ്പടെ അപകടസ്ഥലത്തെത്തിയവരെല്ലാം കുട്ടിയെ രക്ഷിക്കാതെ പോന്നത് ക്രൂരമായ തെറ്റാണെന്നും അത് എല്ലാവരും മനസ്സിലാക്കി ഉള്‍ക്കൊള്ളാന്‍ തയാറാവണമെന്ന് മന്ത്രി പറഞ്ഞു. ഹേമാമാലിനിക്കൊപ്പം തന്നെ തന്റെ കുട്ടിയെയും ആശുപത്രിയിലാക്കിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് കുട്ടിയുടെ പിതാവ് ഹര്‍ഷ് ഖന്ദേല്‍വാള്‍ പറഞ്ഞിരുന്നു.

ദൗസയില്‍ കഴിഞ്ഞയാഴ്ച ഹേമമാലിനി സഞ്ചരിച്ച കാര്‍ മറ്റൊരുകാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നാലുവയസ്സുകാരി മരിക്കുകയും കുട്ടിയുടെ പിതാവും മാതാവും സഹോദരിയുമടക്കം നാലുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.