സായി കേന്ദ്രങ്ങളുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സ്പോര്‍ട്സ് മന്ത്രാലയം വിദഗ്ധ സമിതിയെ നിയോഗിച്ചു

single-img
9 July 2015

saiന്യൂഡല്‍ഹി: സായി പരിശീലന കേന്ദ്രങ്ങളുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര സ്പോര്‍ട്സ് മന്ത്രാലയം വിദഗ്ധ സമിതിയെ നിയോഗിച്ചു. സായിയുടെ ആലപ്പുഴ കേന്ദ്രത്തില്‍ കായിക താരം ആത്മഹത്യ ചെയ്ത സംഭവമാണ് സമിതി രൂപവത്കരണത്തിന് വഴിവെച്ചത്. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സമിതിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

മുന്‍ അത് ലെറ്റ് അശ്വിനി നാച്ചപ്പ ചെയര്‍പേഴ്സണായ എട്ടംഗ സമിതിയില്‍ ബാഡ്മിന്‍റണ്‍ താരം ഗോപിചന്ദ്, യു.ജി.സി സെക്രട്ടറി ഡോ. ജസ്പാല്‍ സന്ധു, നീന്തല്‍ വിദഗ്ധന്‍ മാലവ് ഷ്റോഫ്, ഭോഗേശ്വര്‍ ബറുവ, പത്രപ്രവര്‍ത്തകനായ കെ.പി. മോഹന്‍, ഹോക്കി വിദഗ്ധന്‍ ബല്‍ദേവ് സിങ്, ദേശീയ ബാലാവകാശ കമീഷന്‍ മുന്‍ അംഗം നീന പി. നായക് എന്നിവര്‍ അംഗങ്ങളാണ്.

പരിശീലന കേന്ദ്രങ്ങളിലെ അത് ലെറ്റുകളുടെ മാനസിക പിരിമുറുക്കം, ഭക്ഷണത്തിന്‍െറ ഗുണനിലവാരം, ലൈംഗിക പീഡനത്തിനെതിരെയുള്ള നടപടികള്‍, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് പഠിച്ച് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.