കുട്ടിയുടെ കുടുംബം ഗതാഗതനിയമം പാലിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് ഹേമമാലിനി

single-img
8 July 2015

01_Car-accident-of-Hema-Malini_new

ജയ്പൂര്‍ അപകടത്തില്‍ മരണപ്പെട്ട കുട്ടിയുടെ കുട്ടിയുടെ പിതാവ് ഗതാഗത നിയമം പാലിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നെന്ന് ബോളുവുഡ് നടിയും ബിജെപി എംപിയുമായ ഹേമമാലിനി. മാത്രമല്ല അപകടത്തിന്റെ മപരില്‍ മാധ്യമങ്ങള്‍ തന്നെ അപകീര്‍ത്തപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ഹേമമാലിനി ആരോപിച്ചു.

ട്വിറ്ററിലൂടെയാണ് ഹേമാമാലി മരണപ്പെട്ട കുട്ടിയുടെ കുടുംബശത്ത കുറ്റപ്പെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് ജയ്പൂരിന് സമീപം ഹേമമാലിനി സഞ്ചരിച്ച മെഴ്‌സിഡസ് ബെന്‍സ് കാര്‍ അമിതവേഗതയില്‍ ആള്‍ട്ടോ കാറിലിടിച്ച് രണ്ടു വയസ്സുകാരി മരിക്കുകയായിരുന്നു. അപകടത്തില്‍ ആള്‍ട്ടോ കാറിലുണ്ടായിരുന്ന നാലുപേര്‍ക്കും ഹേമമാലിനിയുടെ ഡ്രൈവര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.

ഇതില്‍ ഹേമമാലിനിയെ ഉടനടി ജയ്പൂരിലെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍ ഗുരുതര പരിക്കേറ്റ സോനം എന്ന ചിന്നിയെയും കുടുംബത്തെയും ദൗസയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അവിടെ ചികിത്സ ശെവകിയതായും ആരോപണമുണ്ട്.

അപകടത്തില്‍ പരിക്കേറ്റ എം.പിയെ ആശുപത്രിയിലത്തെിക്കുന്നതിനൊപ്പം കുഞ്ഞിനും ചികിത്സ നല്‍കിയിരുന്നെങ്കില്‍ അവളുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് പിതാവ് നേരത്തെ ആരോപിച്ചിരുന്നു.