പുകവലിക്ക് 75 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം

single-img
8 July 2015

Cigarette-Smoking-Wallpaper-650x365

പുകവലിക്കാരെ പാഠം പഠിപ്പിക്കാന്‍ ലോകാരോഗ്യ സംഘടന രംഗത്ത്. സിഗരറ്റ്, മറ്റു പുകയില ഉല്‍പന്നങ്ങള്‍ എന്നിവയ്ക്ക് വിലയുടെ 75 ശതമാനമെങ്കിലും നികുതി ഏര്‍പ്പെടുത്താനാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പുകവലിയുമായി ബന്ധപ്പെട്ട രോഗങ്ങളാല്‍ മരിക്കുന്നവരുടെ എണ്ണം ഭയാനകമാംവിധം വര്‍ദ്ധിച്ചതാണ് ഇത്തരമൊരു നിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ ലോകാരോഗ്യസംഘടനയെ പ്രേരിപ്പിച്ചത്.

ആഗോള പുകയില പകര്‍ച്ചവ്യാധി 2015 എന്ന റിപ്പോര്‍ട്ടില്‍ ലോകത്ത് 60 ലക്ഷത്തോളം പേരാണ് ഓരോ വര്‍ഷവും പുകവലിമൂലം മരിക്കുന്നത്. ഇങ്ങനെ പോയാല്‍ 2030 ആകുമ്പോഴേക്കും മരണപ്പെടുന്നവരുടെ എണ്ണം 80 ലക്ഷത്തിലേറെയാകുമെന്നും കണക്കുകള്‍ പറയുന്നു. വില കൂടുമ്പോള്‍ ആളുകള്‍ പുകയിലയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ നിര്‍ബന്ധിതരാകുമെന്നും അങ്ങനെ പുകയില ഉപഭോഗം കുറയുമെന്നും സംഘടന പറയുന്നു.