ലളിത് മോഡിയെ വസുന്ധര രാജെ പത്മപുരസ്‌കാരത്തിനും ശുപാര്‍ശ ചെയ്തിരുന്നു

single-img
8 July 2015

raje_lalit2രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡിയെ സഹായിച്ചതിന്റെ അലയൊലികള്‍ അടങ്ങുന്നില്ല. 2007ല്‍ ലളിത് മോഡിയെപത്മ പുരസ്‌കാരത്തിന് വസുന്ധര രാജെ ശുപാര്‍ശ ചെയ്‌തെന്ന് മാധ്യമവാര്‍ത്തയാണ് ഇപ്പോള്‍ വിവാദവുമായി ഉദയം ചെയ്തിരിക്കുന്നത്.

ലളിത് മോഡിയുടെ പേര് പത്മ പുരസ്‌കാരത്തിന് 2007 ജൂലൈ 28ന് വസുന്ധര രാജെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വഴി ശുപാര്‍ശ ചെയ്‌തെന്ന് ദൈനിക് ഭാസ്‌കറാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാന ക്രിക്കറ്റിന്റെ വികസനത്തിന് നല്‍കിയ സംഭാവനകളും വിപുലമായ വ്യവസായ സാമാജ്ര്യവും കണക്കിലെടുത്താണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ലളിത് മോഡിയെ പത്മ പുരസ്‌കാരത്തിന് ശുപാര്‍ശചെയ്തത്. മാത്രമല്ല ചാമ്പ്യന്‍സ് ലീഗിലെ ആറ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ സര്‍ക്കാരിനെ മോഡി സഹായിച്ചെന്നും സര്‍ക്കാരിന്റെ ശുപാര്‍ശ കത്തിലുണ്ടായിരുന്നു.

എന്നാല്‍ 2007ല്‍ ലളിത് മോഡിയെ പത്മ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തതില്‍ തെറ്റില്ലെന്നാണ് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സുഭാഷ് ജോഷിപറഞ്ഞു. സംസ്ഥാനത്തെ ക്രിക്കറ്റ് വികസനത്തിന് ലളിത് മോഡിയുടെ പങ്ക് നിസ്തുലമാണെന്നും അന്ന് ലളിത് മോഡി തന്റെ ജോലി ഉത്തരവാദിത്വത്തോടെ നിര്‍വഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐപിഎല്‍ അഴിമതി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ അന്വേഷണം നേരിടുന്ന ലളിത് മോഡി ഇപ്പോള്‍ ബ്രിട്ടണിലാണ്.