മോട്ടോ ജി 2ന് മൂവായിരം രൂപ ഒറ്റയടിക്ക് മോട്ടറോള വെട്ടിക്കുറച്ചു

single-img
8 July 2015

motorola-moto-g-launch_620x433മോട്ടോ ജി 2ന് മൂവായിരം രൂപ ഒറ്റയടിക്ക് മോട്ടറോള വെട്ടിക്കുറച്ചു. ഔദ്യോഗിക ഫേസ്ബുക്ക് പേജു വഴിയാണ് വിലക്കുറവിന്റെ കാര്യം മോട്ടറോള അറിയിച്ചത്. ഇതോടെ നേരത്തെ 12,999 രൂപയ്ക്കു ലഭിച്ചിരുന്ന ഫോണ്‍ ഇപ്പോള്‍ 9,999 രൂപയ്ക്ക് ഫ്ലിപ്കാര്‍ട്ട് വഴി ലഭിക്കും.

കോര്‍ണിങ് ഗൊറില്ലാ ഗ്ലാസോടു കൂടിയ 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് മോട്ടോ ജി സെക്കന്‍ഡ് ജനറേഷനിലുള്ളത്. ലോലിപോപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്യാവുന്ന ഫോണിന് 1ജിബി റാമാണുള്ളത്. 16ജിബി ഇന്‍ബില്‍ട് സ്റ്റോറേജ് ഉള്ള ഫോണിന്റെ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡു വഴി 32 ജിബി വരെ വര്‍ധിപ്പിക്കാം.

8 മെഗാപിക്‌സെല്‍ മെയിന്‍ ക്യാമറ, 2മെഗാപിക്‌സെല്‍ മുന്‍ക്യാമറ എന്നിവ ഫോണിന്റെ മറ്റു സവിശേഷതകളാണ്. ഓട്ടോ ഫോക്കസ്, സ്ലോ മോഷന്‍ വീഡിയോ മോഡ്, എച്ചിഡിആര്‍, എല്‍,ഇ.ഡി ഫ്‌ലാഷ് ലൈറ്റ് എന്നീ സൗകര്യങ്ങളോടു കൂടിയതാണ് പിന്‍ക്യാമറ.

മോട്ടോ ജിയുടെ 3ാം തലമുറ പുറത്തിറക്കുന്നതിന്റെ ഭാഗമായി പഴയ മോഡല്‍ വിറ്റഴിക്കുന്നതിനാണ് വില കുറച്ചതെന്നാണ് സൂചന.