പോലീസ് തല്ലിയാല്‍ തിരിച്ചു തല്ലുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ്

single-img
7 July 2015

M Swarajരണ്ടുദിവസമായി തുടരുന്ന എസ്.എഫ്.ഐ.പ്രവര്‍ത്തകരുടെ ഭരണകേന്ദ്രങ്ങളിലേക്കുള്ള മാര്‍ച്ചുകളുടെ പശ്ചാത്തലത്തില്‍ പോലീസിനെ വെല്ലുവിളിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് രംഗത്ത്. പോലീസ് തല്ലിയാല്‍ തിരിച്ചു തല്ലുമെന്നാണ് സ്വരാജിന്റെ വെല്ലുവിളി.

പാഠപുസ്തകം വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനത്തെ മുഴുവന്‍ ഡിഇഒ ഓഫീസുകളിലേയ്ക്കും ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനം നടത്തുമെന്നും പാഠപുസ്തക വിഷയത്തില്‍ എസ്എഫ്‌ഐ നടത്തുന്ന സമരം വേണ്ടിവന്നാല്‍ ഡിവൈഎഫ്‌ഐ ഏറ്റെടുക്കുമെന്നും സ്വരാജ് പ്രസ്താവിച്ചു.