സ്‌കൂള് തുറന്ന് ഒന്നര മാസം കഴിഞ്ഞിട്ടും അച്ചടി പൂര്‍ത്തിയാകാത്ത പാഠപുസ്തം ഒടുവില്‍ പുറത്തിറങ്ങിയപ്പോള്‍ എഴുത്ത്കാരിയുടെ ഫോട്ടോയ്ക്ക് പകരം മറ്റൊരാളുടെ ഫോട്ടാ

single-img
7 July 2015

PRIYA SS

വിദ്യാഭ്യാസവകുപ്പ് ആകെ് കണ്‍ഫ്യൂഷനിലാണ്. തൊടുന്നതെല്ലാം പിഴയ്ക്കുന്നു. സ്‌കൂള് തുറന്ന് ഒന്നര മാസം കഴിഞ്ഞിട്ടും അച്ചടി പൂര്‍ത്തിയാകാത്ത പാഠപുസ്തം ഒടുവില്‍ പുറത്തിറങ്ങിയപ്പോള്‍ എഴുത്ത്കാരിയുടെ ഫോട്ടോയ്ക്ക് പകരം മറ്റൊരാളുടെ ഫോട്ടോയുമായാണ് അടുത്ത വിവാദമെത്തിച്ചത്.

മലയാളത്തിലെ പ്രസിദ്ധ എഴുത്തുകാരി പ്രിയ എ.എസിന്റെ ഫോട്ടോക്കു പകരം നല്‍കിയിരിക്കുന്നത് ഇംഗ്ലീഷ് ഭാഷയിലെ എഴുത്തുകാരി പ്രിയയുടെ ചിത്രമായതാണ് പ്രശ്‌നമായത്. പ്രസ്തുത പാഠപുസ്തകത്തിന്റെ നാലര ലക്ഷം കോപ്പി അച്ചടിച്ച് സ്‌കൂളുകളിലെത്തിച്ചതിന് ശേഷമാണ് അധികൃതര്‍ തെറ്റ് മനസ്സിലാക്കിയതെന്നുള്ളതാണ് രസകരം.

എട്ടാം ക്ലാസിലെ മലയാളം പാഠാവലിയുടെ 59ാമത്തെ പേജില്‍ ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം എന്ന തലക്കെട്ടില്‍ എം.ടി. വാസുദേവന്‍നായര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, പ്രിയ എ.എസ് എന്നിവരുടെ ചിത്രങ്ങളാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ പ്രിയ എ.എസിന്റെ ഫോട്ടോയ്ക്ക് പകരം നല്‍കിയിരിക്കുന്നത് ഇംഗ്ലീഷ് ഭാഷയിലെ എഴുത്തുകാരി പ്രിയയുടേതാണ്. എന്നാല്‍ ഫോട്ടോയ്‌ക്കൊപ്പം നല്‍കിയിരിക്കുന്ന വിവരണം ശരിയാണ്.

പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായതിനാല്‍ ഇനി തിരുത്ത് സാധ്യമല്ലെന്ന് എസ്‌സിഇആര്‍ടി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. എസ്‌സിഇആര്‍ടി തയ്യാറാക്കിയ പുസ്തകം ആകെ 5,22,200 കോപ്പിയാണ് അച്ചടിക്കാന്‍ ഉദ്ദേശിക്കുന്നത്.