സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ പിന്നാലെയെത്തിയ യുവാവ് ശല്യം ചെയ്തു; ശല്യം അതിരുകടന്നപ്പോള്‍ കരാട്ടെയില്‍ ബ്ലാക്‌ബെല്‍റ്റ് നേടിയ പെണ്‍കുട്ടി യുവാവിനെ പരസ്യമായി കൈകാര്യം ചെയ്തു

single-img
7 July 2015

defenseവളര്‍ന്നുവരുന്ന പെണ്‍കുട്ടികള്‍ ഈ അഭ്യാസമുറകളൊക്കെ സ്വായത്തമാക്കുന്നതെന്തിനാണെന്നുള്ളതിന് ഒരുത്തരം കഴിഞ്ഞ ദിവസം കോട്ടയം സ്റ്റാര്‍ ജംഗ്ഷനില്‍ വെച്ച് പൊതുജനങ്ങള്‍ക്ക് കിട്ടി. തന്നെ ശല്യം ചെയ്ത യുവാവിനെ കരാട്ടെ ബഌക്ക് ബെല്‍റ്റ് നേടിയ പെണ്‍കുട്ടി പരസ്യമായി കൈാര്യം ചെയ്തു. അടികിട്ടിയതിന് ശേഷമാണ് ആ യുവാവും അറിഞ്ഞത്, പെണ്‍കുട്ടി ബ്ലാക്ക് ബെല്‍റ്റാണെന്നുള്ള സത്യം.

കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിക്ക് കോട്ടയം കോട്ടയം ാര്‍ ജംഗ്ഷനു സമീപത്തെ എല്‍ഐസി ഓഫീസിനു മുന്‍പില്‍ വച്ചായിരുന്നു യാത്രക്കാരുടെ സാന്നിദ്ധ്യത്തില്‍ സംഭവങ്ങള്‍ അരങ്ങേറിയത്. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി കഴിഞ്ഞ് ബസ് സ്റ്റോപ്പിലേയ്ക്കു നടപ്പാതയിലൂടെ മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പിന്നാലെയെത്തിയ യുവാവ് ശല്യം ചെയ്യുകയായിരുന്നു. ശല്യം നിയന്ത്രണാധീതമായപ്പോള്‍ പെണ്‍കുട്ടി തിരിഞ്ഞു നിന്നു യുവാവിനെ ചോദ്യം ചെയ്യുകയായിരുന്നു.

അപ്രതീക്ഷിതമായ പെണ്‍കുട്ടിയുടെ ഇടപെടലില്‍ ഭയന്നുപോയ യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ സമീപത്തുള്ള ഓട്ടോറീക്ഷാ ഡ്രൈവര്‍മാര്‍ പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. ഇതിനിടയില്‍ മറുത്തുപറഞ്ഞ യുവാവിനെ പെണ്‍കുട്ടി കരാട്ടേ സ്‌റ്റൈലില്‍ തന്നെ പെരുമാറി. റോഡരികിലെ പ്രശ്‌നം രൂക്ഷമായതോടെ വാഹനയാത്രക്കാരും പൊതുജനങ്ങളും ഓടിക്കൂടുകയും ചെയ്തു.

സംഭവമറിഞ്ഞ് എത്തിയ ഓട്ടോ ഡ്രൈവര്‍മാരും ഇതിനിടെ യുവാവിനെ കൈകാര്യം ചെയ്തു. ആളുകള്‍ കൂടി ഗതാഗതക്കുരുക്കുണ്ടായതോടെ നാട്ടുകാരുടെ ഇടയില്‍ കൂടി സമീപത്തെ പാര്‍ക്കിംഗ് ഗ്രൗണ്ട് വഴി കുത്തനെയുള്ള കയറ്റം കയറി യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

കുട്ടിക്കാലത്തുതന്നെ കരാട്ടെ പഠിക്കുന്ന പെണ്‍കുട്ടി ബ്ലാക് ബെല്‍റ്റ് നേടിയിട്ടുണ്ട്. താന്‍ പഠിച്ച വിദ്യ സ്വയം രക്ഷയ്ക്കായി ഉപയോഗിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് പെണ്‍കുട്ടി. ആറുമാസം മുമ്പാണ് നാഗമ്പടം സ്റ്റേഡിയത്തില്‍ കായിക പരിശീലനം കഴിഞ്ഞു മടങ്ങിയ പെണ്‍കുട്ടികളെ ശല്യം ചെയ്ത യുവാവിനെ പെണ്‍കുട്ടികള്‍ കീഴ്‌പ്പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചത്.