ബോംബ് ഭീഷണി; ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനം അടിയന്തരമായി ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലിറക്കി

single-img
7 July 2015

turkish_airlines1ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനം അടിയന്തരമായി ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലിറക്കി. ബാങ്കോക്കില്‍ നിന്നും ഇസ്താന്‍ബൂളിലേക്ക് 148 യാത്രക്കാരുമായി യാത്രതിരിച്ച ടികെ 65 എന്ന വിമാനമാണ് ഡല്‍ഹി വിമാനത്താവളത്തിലിറക്കിയത്.

ഉച്ചയ്ക്ക് 1.15 ഓടെയാണ് സംഭവം. ആളൊഴിഞ്ഞ ഭാഗത്തേക്ക് മാറ്റിയ വിമാനത്തില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പരിശോധനയില്‍ ഇതുവരെ വിമാനത്തിനുള്ളില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കിട്ടിയിട്ടില്ലെന്നാണ് വിവരം. എന്‍എസ്ജി ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. വിമാനത്തിന്റെ ശുചിമുറിയുടെ കണ്ണാടിയിൽ കാർഗോയിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് എഴുതിയിരുന്നു. ഇതാണ് വിമാനം അടിയന്തിരമായി തിരിച്ചിറക്കാൻ കാരണം.