കോടീശ്വരനായ പി.പി മുസ്തഫ അഥവാ ആറാം ക്ലാസില്‍ തോറ്റ മലയാളി

single-img
6 July 2015

P.C.Mustfa_

ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മംഗലാപുരം, മൈസൂര്‍, പൂന എന്നീ ഇന്ത്യന്‍ നഗരങ്ങളിലും ഷാര്‍ജയിലും പ്രശസിദ്ധിയാര്‍ജ്ജിച്ച, 62 കോടി രൂപ വാര്‍ഷിക വരുമാനമുള്ള ഐഡി സ്‌പെഷല്‍ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രസ്ഥാനത്തിന്റെ സാരഥി. റീട്ടെയില്‍ ഷോപ്പുകളില്‍ ഉത്പന്നങ്ങള്‍ എത്തിക്കുന്നതിന് 200 സെയില്‍സ് വാഹനങ്ങള്‍ സ്വന്തമായുള്ള, റെഡി-ടു-കുക്ക് പ്രൊഡക്ടുകള്‍ പാകം ചെയ്തു കവറുകളിലാക്കുന്നതിന് 650 -ഓളം ജോലിക്കാര്‍ ജോലി ചെയ്യുന്ന, പതിനായിരത്തോളം റീട്ടെയിലര്‍മാര്‍മാരുള്ള വയനാടുകാരന്‍ മുസ്തഫയുടെ ജീവിതത്തെ അത്ഭുതമെന്നാല്ലാതെ വിശേഷിപ്പിക്കാന്‍ കഴിയില്ല.

പഠനത്തില്‍ താല്‍പര്യമില്ലാതെ ആറാം ക്ലാസില്‍ തോറ്റ ഈ യുവാവ് ഇന്ന് 62 കോടി വാര്‍ഷിക വരുമാനമുള്ള കമ്പനിയുടെ ഉടമയാണ്. വെറുമൊരു കൃഷിക്കാരന്റെ മകനായി ജനിച്ച് തോല്‍വി വിജയത്തിന്റെ മുന്നോടിയാണെന്ന് തെളിയിച്ച് കഠിന പ്രയത്‌നത്തിലൂടെ ജീവിതം കൈയ്യെത്തിപ്പിടിച്ച് വിജയിച്ചിരിക്കുകയാണ് മുസ്തഫ.

കഠിഏനപ്രയത്‌നത്തിലൂടെ ജീവിത വിജയം നേടി മുമന്നറിയെങ്കിലും ഒരിക്കലുപേക്ഷിച്ച പഠനത്തെ വീണ്ടെടുത്ത് മുസ്തഫ കൈപ്പിടിയിലൊതുക്കി. പ്ലസ് ടു എഴുതിയെടുത്ത ശേഷം കോഴിക്കോട് എന്‍ഐടിയില്‍ നിന്ന് എഞ്ചിനീയറിംഗ് പാസായാണ് മുസ്തഫ വീണ്ടും തന്റെ കൂട്ടുകാരെ ഞെട്ടിപ്പിച്ചത്. അതിനുശേഷം ബംഗളൂരുവിലും തുടര്‍ന്ന് ബ്രിട്ടനിലും മോട്ടോറോള സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയില്‍ ജോലി ചെയ്തു. ബ്രിട്ടനില്‍ നിന്നു മടങ്ങിയെത്തിയ ശേഷം റിയാദിലും ദുബായിയിലുമായി ഏഴു വര്‍ഷത്തോളം മുസ്തഫ ജോലി ചെയ്തു. സിറ്റി ബാങ്കിന്റെ ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റിലും മുസ്തഫ പ്രവര്‍ത്തിച്ചു. എന്നാല്‍ ഈ ജോലികളിലൊന്നും ഒരു സംതൃപ്തി കണ്ടെത്താനാകാതെയാണ് ബംഗളൂരു ഐഐഎമ്മില്‍ എംബിഎ ചെയ്യാന്‍ ചേര്‍ന്നത്.

ഇവിടെ എംബിഎ ചെയ്തിരുന്ന സമയത്തും മുസ്തഫ പ്രയത്‌നം മറന്നില്ല. തന്റെ ബന്ധുവിന്റെ കടയില്‍ അവധി ദിവസങ്ങളില്‍ മുസ്തഫ ജോലി ചെയ്തിരുന്നപ്പോഴാണ് മുസ്തഫയ്ക്ക് ഐഡി ഫുഡ്‌സ് എന്ന കമ്പനിയുടെ ആശയം ലഭിക്കുന്നതും. മുമ്പ് ജോലി ചെയ്തിരുന്ന സമയങ്ങളില്‍ ശമ്പളത്തില്‍ നിന്നും മിച്ചം പിടിച്ച തുകയായ 14 ലക്ഷം രൂപ മുതല്‍ മുടക്കി ബെസ്റ്റ് ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഒരു കമ്പനി ആരംഭിക്കുകയായിരുന്നു. രാസപദാര്‍ഥങ്ങളുപയോഗിക്കാതെ റെഡി-ടു-കുക്ക് ഭക്ഷണം പായ്ക്കു ചെയ്തു വില്‍ക്കുന്ന കമ്പനിയായിരുന്നു ഇത്. മുസ്തഫയ്ക്ക് പിന്തുണയുമായി സുഹൃത്തുക്കളായ നാസര്‍, ഷംസു, ജാഫര്‍, നൗഷാദ് എന്നിവരും ബെസ്റ്റ് ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡില്‍ പങ്കാളികളായി.

പിന്നീട് ഐഡി സ്‌പെഷല്‍ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന് ഈ കമ്പനിയുടെ പേര് മാറ്റി. തന്റെ കമ്പനിയുടെ സേവനം 30 നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുകയാണ് അടുത്ത ലക്ഷ്യമെന്നു മുസ്തഫ പറയുന്നു. രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കാതെ തയാറാക്കുന്ന ഭക്ഷണമാണു പായ്ക്കറ്റുകളിലാക്കി വില്‍ക്കുന്നതെന്നതിനാല്‍ ഇവയുടെ ഉപയോഗം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നില്ലെന്നും കച്ചവടത്തിലെ ഈ വിശ്വാസ്യതയാണു കമ്പനിയുടെ ഉയര്‍ച്ചയ്ക്കു കാരണമായതെന്നും മുസ്തഫ പറയുമ്പോള്‍ പണ്ട് ആറാം ക്ലാസില്‍ തോറ്റശേഷം കഠിനപ്രത്‌നത്തിലൂടെ തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കിയ നിശ്ചയദാര്‍ഡ്യവും അവിടെ ഓര്‍മ്മിക്കപ്പെടണം.