തങ്ങളാണ് നെല്‍കൃഷി ആദ്യമായി കൃഷി ചെയ്തതെന്ന ചൈനാക്കാരുടെ വാദം തെറ്റാണെന്ന് ശാസ്ത്രജ്ഞര്‍; നെല്‍കൃഷിയുടെ ഉത്ഭവം ഇന്ത്യയില്‍

single-img
6 July 2015

PADDY_513521f

നെല്ല് ചൈനയിലാണ് ആദ്യമായി ഉണ്ടായതെന്ന ചൈനയുടെ വാദത്തിനെതിരെ ശാസ്ത്രീയമായ തെളിവുകള്‍ നിരത്തി നെല്ലിന്റെ ഉത്ഭവം ഇന്ത്യയിലാണെന്നു തെളിയിച്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ഇന്ത്യന്‍ അഗ്രികള്‍ചറല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ഐഎആര്‍ഐ) ശാസ്ത്രജ്ഞനായ നാഗേന്ദ്രകുമാര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് ഗവേഷണങ്ങളിലൂടെ ഇത് തെളിയിച്ചത്.

ചൈനയിലും ഇന്ത്യയിലും ഒരേകാലത്തു നെല്‍ക്കൃഷി തുടങ്ങിയതായാണ് ഇരുപതാം നൂറ്റാണ്ടില്‍ ശാസ്ത്രജ്ഞര്‍ വിശ്വസിച്ചുപോന്നതെങ്കിലും ചൈനയിലാണ് ആദ്യം നെല്‍ക്കൃഷി തുടങ്ങിയതെന്ന വാദവുമായി ചൈന മുന്നോട്ടുപോയി. ചൈനയിലെ യാങ്ടീസ് നദിക്കരയിലാണ് ലോകത്താദ്യമായി നെല്ല് ഉല്‍പാദിപ്പിച്ചതെന്നാണു ചൈനക്കാര്‍ ലോകത്തിനു മുന്നില്‍ വാദിച്ചിരുന്നത്.

എന്നാല്‍ ഐഎആര്‍ഐ ശാസ്ത്രജ്ഞര്‍ ഡിഎന്‍എ പരിശോധനയിലൂടെയാണ് നെല്ലിന്റെ ഉല്‍പാദനം ഇന്ത്യയിലാണു തുടങ്ങിയതെന്നു സമര്‍ഥിക്കുകയായിരുന്നു. ഗവേഷണഫലം നേച്ചര്‍ സയന്റിഫിക് റിപ്പോര്‍ട്‌സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചു. ഐഎആര്‍ഐയിലെ നാഷനല്‍ റിസര്‍ച് സെന്റര്‍ ഓണ്‍ പ്ലാന്റ് ബയോടെക്‌നോളജിയിലെ ബയോടെക്‌നോളജിസ്റ്റാണ് നാഗേന്ദ്രകുമാര്‍ സിങ്.