രാജനെ ഉരുട്ടിക്കൊന്നവര്‍ക്ക് രൂപേഷിന്റെ മക്കളെ ഉപദേശിക്കാന്‍ അര്‍ഹതയില്ലെന്ന് ജോയ് മാത്യു

single-img
6 July 2015

joy-mathew-1രമേശ് ചെന്നിത്തല മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെയും ഷൈനയുടെയും മക്കള്‍ക്ക് തുറന്ന കത്തയച്ചതിനെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. രൂപേഷിന്റെയും ഷൈനയുടെയും മക്കളെ ഉപദേശിക്കാനുള്ള പൊട്ടന്‍ഷ്യലൊക്കെ ചെന്നിത്തലയ്ക്കുണ്ടോ എന്നാണ് ജോയ്മാത്യു ചോദിക്കുന്നത്. ഒരു സ്വകാര്യ ചാനലിനോട് മുംബൈയില്‍ വെച്ചാണ് ജോയ് മാത്യു ഇത് പറഞ്ഞത്.

കോണ്‍ഗ്രസുകാരാകരുതെന്ന് ചെന്നിത്തല ആദ്യം സ്വന്തം മക്കള്‍ക്ക് ഉപദേശം നല്‍കട്ടെയെന്നും അടിയന്തരവാസ്ഥക്കാലത്ത് രാജനെ ഉരുട്ടിക്കൊന്ന കെ.കരുണാകരന്റെ പിന്മുറക്കാര്‍ക്ക് രൂപേഷിന്റെ മക്കളെ ഉപരദേശിക്കാന്‍ അര്‍ഹതയില്ലെന്നും ജോയ് മാത്യു പറഞ്ഞു.

പൊള്ളയായ പ്രചരണങ്ങളിലും അസത്യ പ്രഘോഷണങ്ങളിലും ഇരുവരും വീണു പോകരുതെന്നും വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കാണിച്ച് രൂപേഷിന്റെ മക്കലായ ആമിയ്ക്കും സവേരയ്ക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്നലെ തുറന്ന കത്തെഴുതിയിരുന്നു.