റാസല്‍ഖൈമയില്‍ കടലില്‍ വീണ കാറില്‍ നിന്നും ജീവന്‍ പണയം വെച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി മുഹമ്മദ് അബൂസാഹിറും മുഹമ്മദ് ഷായും

single-img
6 July 2015

mohd-shahറാസല്‍ഖൈമയിലെ കടലില്‍ നിയന്ത്രണം തെറ്റി പതിച്ച് കടലിലാഴ്ന്ന കാറില്‍ നിന്നും സ്വന്തം ജീവന്‍ പണയംവെച്ച് ഡ്രൈവറെ രക്ഷിച്ച് രണ്ട് ബംഗ്ലാദേശ് യുവാക്കള്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ റാസല്‍ഖൈമ ക്രീക്കിലേക്കു കുത്തനെ പതിച്ച കാറില്‍ നിന്നാണു ഒരു അറബ് പൗരന്റെ ജീവന്‍ ഇരുവരും രക്ഷിച്ചത്.

കടല്‍ക്കരയില്‍ രാത്രി നമസ്‌കാരവും കഴിഞ്ഞ് ഇരിക്കുകയായിരുന്ന മുഹമ്മദ് അബൂസാഹിറിനും സുഹൃത്ത് മുഹമ്മദ് ഷായയ്ക്കും മുന്നില്‍ വെച്ചാണ് ഒരു ലാന്‍ഡ്ക്രൂസര്‍ വാഹനം ഡിവൈഡറും കടന്ന് കടലിലേക്ക് പതിച്ചത്. ഡിവൈഡറിനു ഇടയില്‍ ഭാഗികമായി തുറന്ന വഴിയിലൂടെ താഴേക്ക് പതിച്ച കാര്‍ കെട്ടി ഉയര്‍ത്തിയ മതിലിനു താഴെയുണ്ടായിരുന്ന പാറക്കെട്ടില്‍ തട്ടി പതിയെ കടലിലേക്കു നീങ്ങി. ഓടിയെത്തിയ ഇവര്‍ക്ക് ഇരുട്ടായതിനാല്‍ ഒന്നും വ്യക്തമായി കാണാനും കഴിഞ്ഞിരുന്നില്ല.

വാഹനം കടലിലേക്ക് മുങ്ങുന്നതു കണ്ട യുവാക്കള്‍ മറ്റാെന്നും ആലോചിക്കാതെ കടലിലേക്കു എടുത്തുചാടുകയായിരുന്നു. വാഹനത്തിനുള്ളില്‍ ഡ്രൈവര്‍ നിലവിളിച്ചുകൊണ്ട് കാറിന്റെ ചില്ല് തകര്‍ക്കാനുള്ള ശ്രമം നടത്തുന്നുണ്ടാനയിരുന്നു. എന്നാല്‍ അത് അത്ര എളുപ്പമല്ലായിരുന്നു. ഈ സമയം യുവാക്കള്‍ വെള്ളത്തിനടയില്‍ ശവച്ചുതന്നെ ഡ്രൈവറുടെ ഭാഗത്തെ വാതില്‍തുറന്നു അയാളെ പുറത്തിറക്ലകുകയായിരുന്നു.

പേടിയും പരിഭ്രമവും മൂലം അവശനായ അറബിയെ മുഹമ്മദും ഷായും ആശ്വസിപ്പിച്ച് കരയ്‌ക്കെത്തിക്കുകയും ആ സമയ േകാര്‍ കടലിലേക്ക് വീണതറിഞ്ഞ് എത്തിയ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് പോകുകയുമായിരുന്നു. പരിക്കേറ്റയാള്‍ക്ക് ശരീരത്തിന്റെ ചിലഭാഗങ്ങളിലും മുഖത്തും ഏറ്റ നിസാര പരുക്കുകളൊഴിച്ചാല്‍ സാരമായൊന്നും സംഭവിച്ചില്ല.

അസാമാന്യമായ ധീരതപ്രകടിപ്പിച്ചു ഒരാളുടെ ജീവന്‍ രക്ഷപ്പെടുത്തിയ ഇവര്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ വെള്ളത്തില്‍ മുങ്ങി മരിക്കുമായിരുന്ന ഒരു ജീവന്‍ രക്ഷപ്പെടുത്തിയതിലുള്ള സംതൃപ്തി മാത്രമാണു ഞങ്ങള്‍ക്കുള്ളതെന്ന് ഇരുവരും പ്രതികരിച്ചു.