കോപ്പ അമേരിക്ക ഫൈനലിനിടെ മെസിയുടെ കുടുംബത്തിന് നേരെ ചിലിയന്‍ ആരാധകരുടെ ആക്രമണം

single-img
5 July 2015

2727840383-barcelona-lionel-messi-attends-news-conference-camp-nou-stadium-barcelonaസാന്തിയാഗോ: കോപ്പ അമേരിക്കയുടെ ഫൈനല്‍ മത്സരത്തിനിടെ ലയണല്‍ മെസിയുടെ കുടുംബത്തിന് നേരെ ചിലിയന്‍ ആരാധകരുടെ ആക്രമണം.  ഒന്നാം പകുതി അവസാനിക്കുന്നതിന് ഏതാനും മിനുറ്റുകള്‍ക്ക് മുമ്പാണ് സ്റ്റേഡിയത്തില്‍ വെച്ച് ചിലിയന്‍ ആരാധകരുടെ മോശമായ പെരുമാറ്റം. മെസിയുടെ കുടുംബത്തെ അസഭ്യം പറഞ്ഞതിന് പുറമെ സഹോദരന്‍ റോഡ്രിഗോയ്ക്ക് നേരെ എന്തോ വസ്തു എറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

തുടര്‍ന്ന് കുടുംസ്റ്റേഡിയത്തിലെ സ്റ്റാന്‍ഡില്‍ നിന്ന് ടെലിവിഷന്‍ ക്യാബിനിലേക്ക് ഇവരെ മാറ്റുകയായിരുന്നു. അതേസമയം അര്‍ജന്റീനയുടെ സെര്‍ജിയോ അഗ്യൂറോയുടെ കുടുംബത്തെയും ആരാധകര്‍ ലക്ഷ്യംവെച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മത്സരത്തില്‍ അര്‍ജന്റീന പരാജയപ്പെട്ടിരുന്നു. പെനല്‍റ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു ചിലിയുടെ വിജയം.