തന്റെ ഐ.എ.എസ് സാധാരണക്കാര്‍ക്കു വേണ്ടിയാണെന്ന് രേണു രാജ്

single-img
4 July 2015

Renuraj
ഞാന്‍ വളര്‍ന്നത് സാധാരണക്കാരുടെ ഇടയില്‍. അതുകൊണ്ടുതന്നെ സാധാനൃരണക്കാരുടെ പ്രശ്‌നങ്ങള്‍ക്കായിരിക്കും താന്‍ പ്രാധാന്യം നല്‍കുകയെന്ന് സിവില്‍ സര്‍വ്വീസ് രണ്ടാം റാങ്ക് നേടിയ രേണു രാജ്. സര്‍ക്കാര്‍ സ്‌കൂളുകളിലും കോളേജിലുമായി പഠനം പൂര്‍ത്തിയാക്കിയ തനിക്ക് സാധാരണക്കാരോടാണ് മാനസികമായുള്ള ഇഴയടുപ്പമെന്നും രേണു രാഷ് പറഞ്ഞു.

കഠിനാധ്വാനവും പ്രാര്‍ത്ഥനയും അര്‍പ്പണബോധവുമുണ്ടായാല്‍ ആര്‍ക്കും സിവില്‍ സര്‍വ്വീസ് നേടാമെന്നും കുടുംബത്തില്‍ നിന്നും സുഹൃത്തുകളില്‍ നിന്നുമുള്ള പിന്തുണയാണ് ഐഎഎസില്‍ രണ്ടാം റാങ്ക് നേടാന്‍ സഹായകരമായതെന്നും രേണു വെളിപ്പെടുത്തി. റാങ്ക് ലിസ്റ്റില്‍ പേരുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ രണ്ടാം റാങ്കാണ് ലഭിച്ചതെന്ന് പറഞ്ഞ് സുഹൃത്തുകള്‍ വിളിച്ചപ്പോള്‍ ആദ്യം ഞെട്ടിയെന്നും രേണു പറഞ്ഞു.

തന്റെ വിവാഹശേഷം ഭര്‍ത്താവിനും കുടുംബാംഗങ്ങളില്‍ നിന്നും ലഭിച്ച പിന്തുണയും പ്രോത്സാഹനമാണ് അച്ഛന്റെയും അമ്മയുടെയും 27 വര്‍ഷത്തെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ തന്നെ പ്രാപ്തയാക്കിയതെന്ന് രേണു പറഞ്ഞു. തനിക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കുന്നയാളായിരുന്നു ഭര്‍ത്താവ്. അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നും പിന്തുണയുണ്ടായിരുന്നുവെന്നും രേണു വെളിപ്പെടുത്തി.

ംരേണു കൊല്ലത്തെ കല്ലുവാതുക്കല്‍ ഇഎസ്‌ഐ ഡിസ്‌പെന്‍സറിയിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തോളം ഡിസ്‌പെന്‍സറിയിലെ സഹപ്രവര്‍ത്തകര്‍ നല്‍കിയ പിന്തുണയ്ക്കും രേണു രാജ് നന്ദി പറയുന്നു.