അതിര്‍ത്തിയില്‍ ഭീകരരുമായി നടന്ന ശക്തമായ ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു; പ്രത്യാക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം അഞ്ച് ഭീകരരെ കൊലപ്പെടുത്തി

single-img
4 July 2015

army India

ജമ്മു കശ്മീരിലെ നിയന്ത്രണരേഖയ്ക്കു സമീപം ബാരമുള്ള ജില്ലയിലെ ഉറി മേഖലയില്‍ പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ചു ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ഇന്നലെ അര്‍ധരാത്രിവരെ നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവില്‍ ഒരു ഇന്ത്യന്‍ സൈനികനും കൊല്ലപ്പെട്ടു.

ഭീകരവാദികള്‍ നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞു കയറുന്നുണ്ടെന്ന സൂചനയെ തുടര്‍ന്ന് സൈനികര്‍ തിരച്ചില്‍ നടത്തുന്നതിനിടയില്‍ വന്‍ആയുധ ശേഖരവുമായി എത്തിയ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യവും ശക്തമായ തിരിച്ചടി നല്‍കി. ഇന്നലെ പകല്‍ നടന്ന വെടിവയ്പ്പില്‍ ഒരു ഭീകരനും രാത്രിയിലെ ഏറ്റുമുട്ടലിനൊടുവില്‍ നാലു ഭീകരരെയുമാണ് സൈന്യം വധിച്ചത്.

ഓപ്പറേഷനിടെ ഒരു ഇന്ത്യന്‍ സുരക്ഷാ സേന അംഗവും കൊല്ലപ്പെടതായി സൈനിക വക്താവ് അറിയിച്ചു. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനായിരുന്നു ഭീകകരുടെ ശ്രമം. എന്നാല്‍ സമയോചിതമായ ഇടപെടലിലൂടെ ഇത് തകര്‍ക്കുകയായിരുന്നു.