ക്രിക്കറ്റ്‌ കളിച്ചിട്ടുള്ളത്‌ യഥാര്‍ത്ഥ സ്‌പിരിറ്റിലും ആര്‍ജ്‌ജവത്തോടും കൂടി: സുരേഷ്‌ റെയ്‌ന

single-img
3 July 2015

downloadക്രിക്കറ്റ്‌ എന്നും കളിച്ചിട്ടുള്ളത്‌ യഥാര്‍ത്ഥ സ്‌പിരിറ്റിലും ആര്‍ജ്‌ജവത്തോടും കൂടിയാണെന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌താരം സുരേഷ്‌ റെയ്‌ന. ബിസിനസുകാരനില്‍ നിന്നും പണം കൈപ്പറ്റിയെന്നും ഒത്തുകളിച്ചെന്നുമുള്ള ലളിത്‌ മോഡിയുടെ ആരോപണങ്ങള്‍ സത്യത്തിന്‌ നിരക്കാത്തതാണെന്നും മോഡിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും റെയ്‌ന പറഞ്ഞു.

ഏത്‌ ടീമിന്റെ പ്രതിനിധിയായിരുന്നാലും വികാരത്തോടെ തന്നെയാണ്‌ കളിയെ സമീപിച്ചിരുന്നതെന്നും റെയ്‌ന പറഞ്ഞു. റെയ്‌ന, രവീന്ദ്ര ജഡേജ, ബ്രാവോ എന്നിവര്‍ പണം വാങ്ങി ഒത്തുകളിച്ചെന്നാണ്‌ മോഡി നേരത്തേ ആരോപിച്ചത്‌.