വിജയങ്ങള്‍ രചിച്ച് രചനാനാരായണന്‍കുട്ടി

single-img
3 July 2015

11350542_875527819175743_197323129937166071_n2015 രചനയുടെ വര്‍ഷം എന്നുതന്നെ പറയേണ്ടിവരും. അദ്ധ്യാപികയില്‍ നിന്നും ചലച്ചിത്രതാരത്തിലേക്ക് ചുവട്മാറ്റിയ വ്യക്തിയാണ് രചന. മലയാള സിനിമയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ രചനയുടേതായി അണിയറിയില്‍ തയാറാകുന്നത് ആറിലേറെ ചിത്രങ്ങളാണ് . ലിജോ ജോസ് പെല്ലിശേരിയുടെ ഡബിള്‍ ബാരല്‍, ജിത്തു ജോസഫ് ദിലീപിനെ നായകനാക്കി എടുക്കുന്ന ലൈഫ് ഓഫ് ജോസൂട്ടി, പ്രീതി പണിക്കരുടെ തിലോത്തമ, വിനോദ് മങ്കരയുടെ സംസ്‌കൃത സിനിമ പ്രീയമാനസം, തുടങ്ങി ഒരു പിടി മികച്ച സംവിധായകരുടെ മികച്ച ചിത്രങ്ങള്‍. അഭിനയതിരക്കുകള്‍ക്കിടയിലും രചനാ നാരായണകുട്ടി തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

[quote arrow=”yes”]പുതിയ പ്രോജക്ടുകള്‍ ?[/quote]

ഉടന്‍ റിലീസ് ആകാനുള്ളത് ഡബിള്‍ ബാരലുണ്ട്, തിലോത്തമയുണ്ട്. ജിത്തുച്ചേട്ടന്റെ ലൈഫ് ഓഫ് ജോസുകുട്ടിയുണ്ട്. അടൂരും തോപ്പിലും അല്ലാത്ത ഭാസി, സിദ്ധുവിന്റെ ( സിദ്ധാര്‍ത്ഥ് ശിവ) ഐന്‍ തുടങ്ങിയവയാണ് റിലീസ് ആകാനുള്ളത്. ഇപ്പോള്‍ തീയേറ്ററുകളില്‍ കാന്താരിയും , തിങ്കള്‍ മുതല്‍ വെള്ളി വരെയും അങ്ങനെ ഈ വര്‍ഷം നല്ല ചിത്രങ്ങളേറെയുണ്ട്.

[quote arrow=”yes”]തിലോത്തമയിലെ കഥാപാത്രത്തെപ്പറ്റി?[/quote]

16488_872178829510642_871429371524890373_nഅതെ തിലോത്തമയില്‍ സ്ത്രീപ്രാതിനിധ്യം കൂടുതലുള്ള സിനിമയാണ് ഗോകുലം മൂവീസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംവിധായിക പ്രീതി പണിക്കരും ഒരു സ്ത്രീയാണ്. റോസിയെന്നാണ് കഥാപാത്രത്തിന്റെ പേര് . അവളൊരു ബാര്‍ ഡാന്‍സര്‍ ആണ്. അവളുടെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് സിനിമ.

[quote arrow=”yes”]ആമ്മേനിലെ പോലൊരു കോമഡി കഥാപാത്രമാണോ ഡബിള്‍ ബാരലിലും ?[/quote]

ആമേനിലുണ്ടായിരുന്നത് ഒരു കോമഡികഥാപാത്രമല്ല. സന്ദര്‍ഭത്തിന് അനുസരിച്ച് തമാശകള്‍ കടന്ന് വരുന്നു അത്ര മാത്രം . ഡബിള്‍ ബാരലിലും സന്ദര്‍ഭത്തിന് അനുസരിച്ചുള്ള തമാശകളുണ്ട്. ഞാനിതില്‍ പക്കാ ഒരു തൃശൂര്‍ക്കാരിയായാണ് ചെയ്യുന്നത് .കൊച്ചുമേരിയെന്നാണ് കഥാപാത്രത്തിന്റെ പേര്. കല്ല്യാണദിവസം ഹസ്ബന്റിന്റെ കൂടെ ഒളിച്ചോടുന്ന കഥാപാത്രമാണ്. കൂടാതെ ജിത്തുച്ചേട്ടന്റെ (ജിത്തു ജോസഫ് ) ലൈഫ് ഓഫ് ജോസ്‌കുട്ടിയിലും നല്ല കഥാപാത്രമാണ്.

[quote arrow=”yes”]രചനയ്ക്ക് ഹാസ്യകഥാപാത്രങ്ങളോടാണോ കൂടുതല്‍ താല്‍പ്പര്യം ?[/quote]

അങ്ങനെയില്ല. എല്ലാം ചെയ്യും. നമ്മള്‍ ഒരു ആക്ടറല്ലേ അപ്പോള്‍ എല്ലാം ചെയ്യണമല്ലോ

[quote arrow=”yes”]ലക്കി സ്റ്റാറിലൂടെ രചന വലിയ പ്രതീക്ഷ നല്‍കി , പിന്നീട് പെട്ടന്ന് സഹനടി എന്ന നിലയിലേക്ക് ചുരുങ്ങി. എന്ത് കൊണ്ടാണ് അതെന്ന് ചിന്തിച്ചിട്ടുണ്ടോ ?[/quote]

ഇല്ല , അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല. സത്യം പറഞ്ഞാല്‍ ആദ്യം ചെയ്ത പടം ആമ്മേനായിരുന്നു. അതിന് മുമ്പ് സിദ്ധാര്‍ത്ഥ് ശിവയുടെ 101 ചോദ്യങ്ങളായിരുന്നു ചെയ്തത് ആദ്യം റീലീസ് ആയത് ലക്കി സ്റ്റാര്‍ ആയിരുന്നു. പിന്നെ ഒരു കഥാപാത്രം എന്ന നിലയില്‍ എനിക്കെന്താണ് നല്‍കാനുള്ളതെന്ന് മാത്രമേ ചിന്തിക്കു. നായികയായി മാത്രമേ ചെയ്യുവെന്നില്ല.

10553589_836137463114779_5878027133263249319_n[quote arrow=”yes”]സിനിമയിലെത്താന്‍ വൈകിയെന്ന് തോന്നുന്നുണ്ടോ ഈ ഒരു കാലഘട്ടം എടുത്ത് നോക്കിയാല്‍ ?[/quote]

ഏയ് ഇല്ല, എന്റെ സമയം ഇതായിരിക്കും. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന് പറയുന്നത് പോലെ . ഒരിക്കലും ഇതൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. മറിമായം എന്ന പ്രോഗ്രാം ചെയ്തതോടെയാണ് ഇതെല്ലാം ലഭിച്ചത്. അതില്‍ നിന്നാണ് ബാക്കിയെല്ലാം ലഭിച്ചത്.

[quote arrow=”yes”]മറിമായത്തില്‍ രചന വീണ്ടും അഭിനയിച്ച് തുടങ്ങിയല്ലേ. ഇനി മറിമായത്തിലേക്കില്ലയെന്ന് രചന ഒരു പ്രഖ്യാപനം നടത്തിയിരുന്നില്ലേ ?[/quote]

ഷൂട്ടിംഗ് തിരക്കുകള്‍ ഇല്ലാതെ വരുമ്പോള്‍ മറിമായം ഞാന്‍ ചെയ്യുന്നുണ്ട്. ഒരിക്കലും ഞാന്‍ ചെയ്യില്ലയെന്ന് പറഞ്ഞിട്ടില്ല. ഞാന്‍ ഒരു ഇടവേളയെടുത്തതായിരുന്നു. ഒഴിവ് കിട്ടുന്ന സമയത്ത് ഞാന്‍ ചെയ്യുന്നുണ്ട്. എല്ലാ എപിസോഡുകളിലുമില്ല.

[quote arrow=”yes”]സിനിമാനടിയെന്നതാണോ അദ്ധ്യാപികയെന്നതാണോ കൂടുതല്‍ ആസ്വദിക്കുന്നത് ?[/quote]

ഞാന്‍ ശരിക്കും ആസ്വദിക്കുന്നത് നൃത്തം ആണ് .