മുല്ലപ്പെരിയാര്‍ അണക്കെട്ടിന് തീവ്രവാദ ഭീഷണിയെന്ന് തമിഴ്നാട്

single-img
3 July 2015

Mullaperiyar-Dam1[1]മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പാക്ക് തീവ്രവാദ സംഘടനകളുടെ ഭീഷണിയുണ്ടെന്ന് തമിഴ്‌നാട് സുപ്രീംകോടതിയില്‍. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ തുടങ്ങി പാക്ക് തീവ്രവാദ സംഘടനകളാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് ആക്രമിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതെന്നും ഇവര്‍ അണക്കെട്ട് തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും തമിഴ്‌നാട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

സിഐഎസ്എഫ് സുരക്ഷ വേണ്ടെന്ന കേന്ദ്രനിലപാടിനാണ് തമിഴ്നാടിന്‍റെ മറുപടി.മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷക്ക് കേന്ദ്രസേനയെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സുപ്രീംകോടതിയില്‍ നല്‌കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ക്രമസമാധാനം സംസ്ഥാന വിഷയമായതിനാല്‍ കേരളത്തിന്‍റെ അനുമതിയില്ലാതെ മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ വിന്യസിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.