ഷവോമിയുടെ ഫിംഗര്‍പ്രിന്റ്‌ സെന്‍സറോട്‌ കൂടിയ എംഐ5 നവംബറിൽ ഇന്ത്യയിലെത്തും

single-img
3 July 2015

mi_3_xiaomi_fb_feedന്യൂഡല്‍ഹി: ഷവോമിയുടെ ഫിംഗര്‍പ്രിന്റ്‌ സെന്‍സറോട്‌ കൂടിയ എംഐ5 ഈ വര്‍ഷം നവംബറിൽ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്‌. ഫിംഗര്‍പ്രിന്റ്‌ സെന്‍സറിന്‌ പുറമേ 16 എംപി ക്യാമറയാണ്‌ മറ്റൊരു സവിശേഷത.

5.5 ഇഞ്ച്‌ ക്യുഎച്ച്‌ഡി ടച്ച്‌ സ്‌ക്രീന്‍ ഡിസ്‌പ്ളേ, 4 ജിബി റാമിന്‌ പുറമേ ക്വാല്‍കോമിന്റെ സ്‌നാപ്പ്‌ഡ്രാഗണ്‍ 820 പശ്‌ചാത്തലം. 16 എംപി ഒഐഎസ്‌ പിന്‍ ക്യാമറ, സെല്‍ഫിക്ക്‌ വേണ്ടിയുള്ള 8 എംപി പിന്‍ ക്യാമറ എന്നിവയ്‌ക്ക് പുറമേ യുഎസ്‌ബി ടൈപ്‌ സി കണക്‌ടറും ഈ ഹാന്‍ഡ്‌സെറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

ആദ്യ പാദത്തില്‍ 34.7 ദശലക്ഷം ഹാന്‍ഡ്‌സെറ്റുകള്‍ വില്‍പ്പന നടത്തിയ ഷവോമി ഈ വര്‍ഷം 100 ദശലക്ഷം യൂണിറ്റുകള്‍ വില്‍പ്പന നടത്താമെന്നാണ്‌ കരുതുന്നത്‌.