സായി പല്ലവിയും നിവിനും വീണ്ടും ഒന്നിക്കുന്നു

single-img
3 July 2015

sai-pallavi1.jpg.image.784.410പ്രേമത്തിലൂടം പ്രേക്ഷകരുടെ മനം കവര്‍ന്ന സായി  പല്ലവിയും നിവിനും വീണ്ടും ഒന്നിക്കുന്നു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് മലരെന്ന സായി പല്ലവിയും നിവിന്‍റെ നായികയാവുന്നത്.

1983 എന്ന് ചിത്രത്തിനു ശേഷം നിവിനും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആക്ഷന്‍ ഹീറോ ബിജു. നിവിന്‍ പോളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ നാലു സീനുകളില്‍ മാത്രമെത്തുന്ന നായികയാണ് സായി പല്ലവി. നിവിന്‍ പോളി പൊലീസ് വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ആക്ഷന്‍ കോമഡി ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എബ്രിഡ് ഷൈനും മുഹമ്മദ് ഷെഫീഖും ചേര്‍ന്നാണ്. ചിത്രത്തില്‍ അതിഥി താരമായി ഫഹദ് ഫാസിലുമെത്തുന്നുണ്ട്.