ജര്‍മനിയിൽ ഫോക്സ് വാഗണ്‍ കാര്‍ നിര്‍മ്മാണ ഫാക്ടറിയില്‍ റോബോട്ട് യുവാവിനെ കൊലപ്പെടുത്തി

single-img
3 July 2015

robotബെര്‍ലിന്‍: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ ഫോക്സ്വാഗണ്‍ കാര്‍ നിര്‍മ്മാണ ഫാക്ടറിയില്‍ റോബോട്ട് യുവാവിനെ കൊലപ്പെടുത്തി. തിങ്കളാഴ്ചയാണ് സംഭവം അരങ്ങേറിയത്. 22കാരനാണ് റേബോട്ടിന്‍െറ ആക്രമണത്തിൽ മരിച്ചത്. വാഹനങ്ങളുടെ യന്ത്രഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കാന്‍ ഉപയോഗിക്കുന്ന റോബോട്ടില്‍ അറ്റകുറ്റപ്പണി നടത്തുമ്പോഴാണ് അപകടമുണ്ടായത്.

ഫോക്‌സ്‌വാഗന്‍ കാര്‍ നിര്‍മാണത്തിലെ അസംബ്‌ളി ലൈനില്‍ ചില റോബോട്ടുകളെ ഉപയോഗിക്കുന്നുണ്ടെങ്കിലും അത്തരത്തിലുള്ള റോബോട്ടല്ല കൊലപാതകിയായതെന്ന് കമ്പനി വക്താവ് പറഞ്ഞു. കൊലപാതകിയായ റോബോട്ടിനെ പ്രത്യേകമായിതയാറാക്കിയ കൂട്ടില്‍നിര്‍ത്തിയാണ് ജോലിചെയ്യിക്കാറെന്ന് കമ്പനി വക്താവ് പറഞ്ഞു. ഈ കൂട്ടില്‍ക്കയറി റോബോട്ടിനെ നന്നാക്കുമ്പോഴാണ് മെക്കാനിക്കിനെ റോബോട്ട് ഞെരിച്ച് കൊന്നത്. റോബോട്ടിന്റെ പിഴവല്ല മാനുഷിക പിഴവാണ് അപകടത്തിന് കാരണമെന്ന് കമ്പനി വക്താവ് പറഞ്ഞു. ജര്‍മന്‍ പൊലീസ് അന്വേഷണം തുടങ്ങി.

കാറിന്‍െറ വിവിധഭാഗങ്ങള്‍ സംയോജിപ്പിക്കുന്നതിനായാണ് യൂനിറ്റില്‍ റോബോട്ടുകളെ ഉപയോഗിക്കുന്നത്. ഇത്തരമൊരു സംഭവം ഇതാദ്യമായാണ് സംഭവിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.