ഈ വര്‍ഷം ഓണപരീക്ഷ ഓണം കഴിഞ്ഞ്

single-img
2 July 2015

Textbook

ഈ വര്‍ഷത്തെ ഓണപ്പരീക്ഷ ഓണം കഴിഞ്ഞ് സെപ്റ്റംബര്‍ ഒന്‍പതു മുതല്‍ 18 വരെ നടത്താന്‍ തീരുമാനം. സ്‌കൂളുകളില്‍ പാഠപുസ്തകം വിതരണത്തിനെത്താന്‍ വൈകുന്ന സാഹചര്യത്തിലാണ് ക്യുഐപി മോനിട്ടറിങ് കമ്മിറ്റി യോഗത്തിന്റെ ഈ തീരുമാനം.

ഓണപ്പരീക്ഷ അടുക്കാറായിട്ടും സംസ്ഥാനത്തെ സ്‌കൂളുകളില്‍ പാഠപുസ്തകങ്ങള്‍ ലഭിക്കാത്തത് ഗൗരവകരമാണെന്ന് കഴിഞ്ഞ ദിവസം കോടതി അഭിപ്രായപ്പെട്ടിരുന്നു. അച്ചടി വൈകിയതിനേക്കുറിച്ച് കോടതി സര്‍ക്കാരിനോട് വിശദീകരണവും തേടുകയും ചെയ്തിരുന്നു. ഇപ്പോള്‍ പാഠഭാഗങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്തും അതിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയെടുത്തുമൊക്കെയാണ് കുട്ടികള്‍ പഠിക്കുന്നത്.

പാഠപുസ്തക അച്ചടിയുടെ ചുമതല കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിക്കും വിതരണച്ചുമതല തപാല്‍ വകുപ്പിനുമാണ്. മുഴുവന്‍ പാഠപുസ്തകങ്ങളും ജൂലൈ പകുതിയോടെ അച്ചടിച്ചു നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നതെങ്കിലും അത് നടപ്പാകുന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്.