സര്‍ക്കാര്‍ ആശുപത്രിയിലെ പ്രസവസമയത്ത് അധികൃതരുടെ അനാസ്ഥമൂലം കാഴ്ച നഷ്ടപ്പെട്ട കുട്ടിക്ക് തമിഴ്‌നാട് സര്‍ക്കാര്‍ 1.72 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

single-img
2 July 2015

supreme court

പ്രസവ ചിക്തസയിലെ പിഴവിനെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ട പെണ്‍കുട്ടിക്ക് പതിനെട്ട് വര്‍ഷത്തിന് ശേഷം 1.72 കോടി രൂപ നല്‍കാന്‍ കോടതിവിധി. ചെന്നൈയിലെ ഗവ. ആശുപത്രിയില്‍ പ്രസവ ചികിത്സയില്‍ സംഭവിച്ച പിഴവിനെ തുടര്‍ന്നു കാഴ്ച നഷ്ടപ്പെട്ട പെണ്‍കുട്ടിക്ക് 1.72 കോടി രൂപ നല്‍കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്.

പൂര്‍ണ്ണ വളര്‍ച്ചയെത്താതെ ജനിച്ച കുട്ടികള്‍ക്ക് ഓപ്പറേഷന് മുമ്പ് ചെയ്യുന്ന ‘റെറ്റിനോപ്പതി’ എന്ന ടെസ്റ്റ് അന്ന് കുട്ടിക്ക് ചെയ്തിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. അതിനാലാണ് അത്തരത്തില്‍ പ്രസവിച്ച ഈ കുട്ടിക്ക് കാഴ്ച നഷ്ടപ്പെട്ടെതെന്നും കോടതി പറഞ്ഞു.

1.3 കോടി രൂപ നഷ്ടപരിഹാരമായും 42.8 ലക്ഷം രൂപ ചികില്‍സാ ചെലവായും നല്‍കാനാണു നിര്‍ദേശം. 1996ല്‍ നടന്ന സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ അച്ഛന്റെ പരാതി പരിഗണിച്ചാണു സുപ്രീകോടതി വിധി പുറപ്പെടുവിച്ചത്.