പീഡനത്തിന് ഇരയായ പെണ്‍കുട്ടിയോട് പ്രതിയെ വിവാഹം കഴിച്ച് ഒത്തുതീര്‍പ്പിലെത്താന്‍ നിര്‍ദേശിച്ച മദ്രാസ് ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീംകോടതി

single-img
2 July 2015

courtമാനഭംഗത്തിന് ഇരയായ പെണ്‍കുട്ടിയുമായി ഒത്തുതീര്‍പ്പിലെത്താന്‍ നിര്‍ദേശിച്ച മദ്രാസ് ഹൈക്കോടതിയുടെ വിധിക്കെതിരേ സുപ്രീംകോടതി രംഗത്ത്. മാനഭംഗക്കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ദേശിക്കുന്നതു തെറ്റാണെന്നും മാനഭംഗക്കേസുകളില്‍ കോടതി മധ്യസ്ഥം നില്‍ക്കുന്നത് നിയമവിരുദ്ധമാണെന്നും സുപ്രീംകോടതി പറഞ്ഞു. സ്ത്രീക്ക് അവളുടെ ശരീരം പരിശുദ്ധമായ ക്ഷേത്രം പോലെയാണന്നും ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് പ്രസ്താവിച്ചു.

മധ്യപ്രദേശില്‍നിന്നുള്ള മാനഭംഗക്കേസ് പരിഗണിക്കവേയാണു ഹൈക്കോടതിക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുമായി ഒത്തുതീര്‍പ്പിലെത്താന്‍ മാനഭംഗക്കേസിലെ പ്രതിക്കു മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത് സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു.

മദ്രാസ് ഹൈക്കോടതിയുടെ വിധി വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു. മദ്രാസ് ഹൈക്കോടതി ജഡ്ജി ദേവദാസിന്റെ ഈ വിധി സ്ത്രീകളുടെ അന്തസിനെതിരാണന്നും സുപ്രീംകോടതി നിരീക്ഷിച്ചു.