റണ്‍വേ നവീകരണം :കരിപ്പൂര്‍ വിമാനതാവളം ഇന്ന് മുതല്‍ എല്ലാദിവസവും 2 മണിക്കൂര്‍ അടച്ചിടും

single-img
1 July 2015

download (2)റണ്‍വേ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് മുന്നോടിയായി കരിപ്പൂര്‍ വിമാനതാവളം ഇന്ന് മുതല്‍ എല്ലാദിവസവും 2 മണിക്കൂര്‍ അടച്ചിടും. ഉച്ചക്ക് 3മുതല്‍ 5മണി വരെയാണ് അടച്ചിടുക. ഈ സമയത്ത് സര്‍വ്വീസ് നടത്തിയിരുന്ന എയര്‍ഇന്ത്യ എക്സ്‍പ്രസിന്റെ ദോഹ, ബഹറെയിന്‍, ഷാര്‍ജ വിമാനങ്ങളുടെയും ഒമാന്‍ എയര്‍വെയ്സിന്റെ മസ്ക്കറ്റ് വിമാനത്തിന്റെയും സമയക്രമം പുനക്രമീകരിച്ചിട്ടുണ്ട്.