ഇടതുപക്ഷ നേതാക്കള്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ജനം അവരെ ഉപേക്ഷിക്കുമെന്ന് ബിനോയ് വിശ്വം

single-img
1 July 2015

binoy-viswamഅരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥി എം. വിജയകുമാര്‍ ദയനീയമായി പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഇടതുപക്ഷം പുനര്‍വിചാരണ നടത്തണമെന്നു സിപിഐ നേതാവ് ബിനോയ് വിശ്വം. ഇടതുപക്ഷ നേതാക്കള്‍ തങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ജനം അവരെ ഉപേക്ഷിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

സി.പി.എം പോളിറ്റ് ബ്യൂറോ മെമ്പറും പാര്‍ട്ടിയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ പിണറായി വിജയനെ മുന്‍നിര്‍ത്തിയായിരുന്നു സി.പി.എം അരുവിക്കരയില്‍ പ്രവര്‍ത്തന ത്തിനിറങ്ങിയത്.