പുണ്യമാസത്തില്‍ നോമ്പുതുറ വിഭവങ്ങളും സ്‌നേഹ പുഞ്ചിരിയുമായി വാഹനങ്ങളെക്കാത്ത് അവര്‍ നില്‍ക്കും

single-img
1 July 2015

dm5പ്രാവസികള്‍ ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ നോനളപുതുറക്കാനുള്ള ധൃതിയില്‍ വാഹനമോടിച്ച് അപകടത്തില്‍ ശപടാതിരിക്കാനായി റംസാന്‍ മാസത്തിലെ വൈകുന്നേരങ്ങളില്‍ അജ്മാനിലെ ട്രാഫിക് സിഗ്‌നലുകളിലും ഗതാഗതക്കുരുക്കുള്ള സ്ഥലങ്ങളിലും വാഹനമോടിക്കുന്നവര്‍ക്കുള്ള നോമ്പുതുറ വിഭവങ്ങളും ഭക്ഷണപ്പൊതികളുമായി അവര്‍ കാത്തുനില്‍ക്കും. അജ്മാനിലെ അല്‍ഇഹ്‌സാന്‍ ചാരിറ്റി സംഘടനയ്ക്കു കീഴില്‍ 1500 വൊളന്റിയര്‍മാര്‍.

വൈകുന്നേരങ്ങളില്‍ വാഹനമോടിച്ചെത്തുന്നവര്‍ക്ക് ഭക്ഷണപ്പൊതികളുമായി ട്രാഫിക് സിഗ്‌നലുകളിലും ഗതാഗതക്കുരുക്കുള്ള സ്ഥലങ്ങളിലും കാത്തുനിന്ന്, നോമ്പുതുറക്കാനുള്ള സയമത്തു ധൃതിപിടിച്ചാരും വാഹനമോടിച്ച് അപകടത്തില്‍പ്പെടാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയില്‍ നോമ്പുതുറ വിഭവങ്ങളും ഭക്ഷണശപ്പാതികളും അവര്‍ വിതരണം ചെയ്യുന്നത്.

വൈകുന്നേരം മാമ്പുതു സമയം അടുത്തു വരുന്നതോടെ പല റോഡുകളിലും ഗതാഗതക്കുരുക്കാണ്. ഇത്തരം റോഡുകളിലാണു യുവാക്കള്‍ ഭക്ഷണവുമായി എത്തുക. നോമ്പു തുറക്കാന്‍ വീട്ടില്‍ എത്തുകയില്ലല്ലോ എന്ന ചിന്തയില്‍ വേഗതയില്‍ വാഹനമോടിച്ച് ആരും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തരുതെന്നുള്ളതാണ് ഇവരുടെ ലക്ഷ്യം. നോമ്പുകാരന്‍ വാഹനാപകടത്തില്‍ അകപ്പെടാതിരിക്കാനുള്ള സുരക്ഷാ സംവിധാനത്തിന്റെ ഭാഗമാണു നിരത്തുകളിലെ ഭക്ഷണ വിതരണമെന്ന് ഈ സല്‍ക്കര്‍മത്തിനു നേതൃത്വം നല്‍കുന്ന ചാരിറ്റി സെന്ററര്‍ ജനറല്‍ സെക്രട്ടറി ഷെയ്ഖ് ഡോക്ടര്‍ അബ്ദുല്‍ അസീസ് ബിന്‍ അലി പറയുന്നത്.

വ്രതമെടുത്തവര്‍ക്കും അല്ലാത്തവര്‍ക്കും സ്വദേശിക്കും വിദേശിക്കുമെല്ലാം വിവേചനമില്ലാതെ ഭക്ഷണ്െപാതികള്‍ അവര്‍ നല്‍കും. പൊലീസിന്റെ സഹകരണത്തോടെയാണു സമൂഹത്തെ സേവിക്കാന്‍ തയാറായ പ്രവര്‍ത്തകര്‍ സന്ധ്യാസമയത്തു ഭക്ഷണവുമായി തെരുവില്‍ ഇറങ്ങുന്നത്. തുടര്‍ച്ചയായ നാലാം വര്‍ഷമാണു ഈ പദ്ധതി നടബപ്പിലാക്കുന്നതെന്നും അബ്ദുല്‍ അസീസ് ബിന്‍ അലി പറഞ്ഞു.

ഭക്ഷണ വിതരണത്തിനു താല്‍പര്യം പ്രകടിപ്പിച്ചു സ്ത്രീകളടക്കം ഒട്ടേറെ ആളുകള്‍ ചാരിറ്റിയുമായി ബന്ധപ്പെടുന്നതായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നാസിര്‍ അല്‍ജുനൈബി അറിയിച്ചു. എന്നാല്‍ സ്ത്രീകള്‍ വെയിലേറ്റു നടുറോഡില്‍ നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ അവരെ ഭക്ഷണം പായ്ക്ക് ചെയ്യുന്ന ജോലികള്‍ക്കു നിയമിക്കുകയാണു ചെയ്യുന്‌തെന്നും അദ്ദേഹം പറഞ്ഞു.