ഐഐടി കൗണ്‍സിലിങ്ങിനു വേണ്ടിയുള്ള 10,000 രൂപ പോലും അടക്കാന്‍ കഴിയാതെ പഠനം ഉപേക്ഷിക്കാന്‍ തീരുമാനിച്ച സാഹിദിന് എല്ലാ സഹായങ്ങളുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെത്തി

single-img
1 July 2015

351496-349922-zahid

ഐഐടിക്ക് 89ാം റാങ്ക് ലഭിച്ചിട്ടും സാമ്പത്തിക പരാധീനതമൂലം പഠനം ഉപേക്ഷിക്കാന്‍ തീരുമാനിച്ച സാഹിദ് അഹമ്മദ് ഖുറേഷിയെന്ന കാശ്മീരി യുവാവിന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ സഹായം. അഹമ്മദദ് ഖുറേഷിയുടെ ഐഐടി പഠനത്തിനു വേണ്ട സാന്എപത്തിക സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും നല്‍കുമെന്ന് സ്മൃതി ഇറാനി വാഗ്ദാനം നല്‍കി. അഹമ്മദ് ഖുറേഷിയുടെ കഷ്ടത വിവരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തെയെ തുടര്‍ന്നാണ് അഹമ്മദ് ഖുറേഷിയെ സഹായിക്കാന്‍ കേന്ദ്ര മന്ത്രിയെത്തിയത്.

പഠനത്തിനു വേണ്ട സ്‌കോളര്‍ഷിപ്പും മറ്റു സഹായങ്ങളും നല്‍കുമെന്ന് അഹമ്മദ് ഖുറേഷിയെ നേരിട്ടു വിളിച്ച് സ്മൃതി ിറാനി അറിയിക്കുകയായിരുന്നു. അഹമ്മദ് ഖുറേഷിക്ക് രണ്ട്മാസം മാത്രം പ്രായമുള്ളപ്പോള്‍ 1995 ല്‍ സ്വന്തം പിതാവ് ഫാറൂഖ് ഖുറേഷി ഭീകരരുടെ വെടിയേറ്റ് മരിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയുടെ രണ്ടാം വിവാഹം കഴിച്ചു. അതോടെ മുത്തച്ഛന്റേയുൃം മുത്തശ്ശിയുടേയും തണലിലായ ഖുറേഷി സാമ്പത്ികമായി വളരെ ബുദ്ധിമുട്ടിലായിരുന്നു.

ഖുറേഷിയെ സ്‌കൂളില്‍ വിടാനുള്ള പണം പോലും അവര്‍ക്കുണ്ടായിരുന്നില്ല. കഷ്ടപ്പെട്ട് പഠിച്ചതിന് പ്രതിഫലമായി 21 വര്‍ഷങ്ങള്‍ക്കു ശേഷം ഐഐടി പ്രവേശന പരീക്ഷയില്‍ 89 മത് റാങ്ക് ഖുറേഷി നേടിയപ്പോഴും തുടര്‍പഠനത്തിന് പണം ഒരു പ്രശ്‌നമായിതന്നെ നിന്നു. ഐഐടി കൗണ്‍സിലിങ്ങിനു വേണ്ടി 10,000 രൂപ കെട്ടിവെച്ചില്ലെങ്കില്‍ അഡ്മിഷന്‍ റദ്ദാകുമെന്ന ഒരു സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്.

കുപ്വാര ജില്ലയിലെ ദുഡ്‌വാന്‍ എന്ന ഒറ്റപ്പെട്ട ഗ്രാമത്തില്‍ ജീവിക്കുന്ന ഖുറേഷി അഡ്മിഷനായി തന്റെ ഫോണ്‍ വില്‍ക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ അതിന് 5000 രൂപ മാത്രമേ കിട്ടുള്ളുവെന്നതിനാല്‍ ആ ശ്രമവും ഉപേക്ഷിച്ചു. ആദ്യത്തെ ശ്രമത്തില്‍ തന്നെയാണ് ഈ മിടുക്കന്‍ ഐഐടി പ്രവേശന പരീക്ഷ പാസായ ഖുറേഷി ലോണിനായി ബാങ്കുകളെ സമീപിച്ചപ്പോള്‍ അഡ്മിഷന്‍ രേഖ കാണിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. പക്ഷേ കൗണ്‍സിലിങ് ഫീസ് അടച്ചാലേ അഡ്മിഷന്‍ ലഭിക്കു എന്നുള്ളതായിരുന്‌ളനു അവസ്ഥ. ഒടുവില്‍ എല്ലാ സ്വപ്‌നവും ഉപേക്ഷിച്ച് പ്രദേശത്തെ കോളജില്‍ ഡിഗ്രിക്കു ചേരാനൊരുങ്ങുമ്പോഴാണ് ഖുറേഷിയെത്തേടി സ്മൃതി ഇറാനിയെത്തിയത്.