‘ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍’ എന്ന പദമുപയോഗിച്ച് ഭീകരരെ വിശേഷിപ്പിക്കരുതെന്ന് ബ്രട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍

single-img
1 July 2015

islamic-state-executes-tribe.siലോകം മുഴുവനുമുള്ള ജനങ്ങള്‍ക്ക് ഐസിസ് ഭീകരരെ ‘ഇസ്ലാമിക് സ്റ്റേറ്റ്’ എന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ മാദ്ധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു. മനസ്സിലും പ്രൃത്തിയിലും വിഷം നിറഞ്ഞ മരണദൂതരുടെ സംഘടനയ്ക്ക് ഇസ്ലാമിക് സ്‌റ്റേറ്റ് എന്നുള്ള വിശേഷണം അനാവശ്യമായ വിശ്വാസ്യത നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഐസിസ് ഭീകരര്‍ പ്രതിനിധാനം ചെയ്യുന്നത് ഇസ്ലാമിനേയോ ഇസ്ലാമിക് സംസ്ഥാനത്തേയോ അല്ല. ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന നിരന്തരമുള്ള വിശേഷണം ബ്രിട്ടണിലെ യുവജനങ്ങളെ വഴിതെറ്റിക്കുകയാണെന്നും ഇസ്ലാമിക് എന്ന പദം സംഘടനയുടെ വാക്കുകള്‍ ശ്രദ്ധിക്കാന്‍ മുസ്ലിം സമുദായത്തെ പ്രേരിപ്പിക്കുംമെന്നും അദ്ദേഹം സൂചിപ്പിച്ചു. സംഘടനയുടെ ചുരുക്കെഴുത്തായ ഐസിസ് (ഇസ്ലാമിക് സ്റ്റേറ്റ് ഒഫ് ഇറാക്ക് ആന്‍ഡ് സിറിയ), ഐസില്‍ (ഇസ്ലാമിക് സ്റ്റേറ്റ് ഒഫ് ഇറാക്ക് ആന്‍ഡ് ലെവന്ത്) പോലുള്ള ചുരുക്കെഴുത്ത് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം ഭീകര സംഘടനകള്‍ക്കെതിരെയാണ് തന്റെ തലമുറയുടെ പോരാട്ടമെന്നും ലോകം മുഴുവനും ഏതു വിധേനയും ഇവര്‍ക്കെതിരെ അണിനിരന്ന് പോരാടണം. അദ്ദേഹം മുന്നറിയിപ്പു നല്‍കി. കഴിഞ്ഞ വെള്ളിയാഴ്ച ടുണീഷ്യയിലെ ബീച്ച് റിസോര്‍ട്ടില്‍ ഐസിസ് തീവ്രവാദി നടത്തിയ വെടിവയ്പില്‍ 30ഓളം ബ്രിട്ടീഷ് പൗരന്മാര്‍ കൊല്ലപ്പെട്ട സംഭവത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.