“നാളേയ്ക്കൊരു മരവുമായി മമ്മൂട്ടി.”;കേരളത്തിലുടനീളം 5 ലക്ഷം വൃക്ഷത്തൈകള്‍,വൃക്ഷോദ്യാനം, നക്ഷത്രവനം, ഔഷധസസ്യ വിതരണം

single-img
1 July 2015

santhigiriനെയ്യാറ്റിന്‍കര: മരങ്ങള്‍ വച്ചുപിടിപ്പിക്കേണ്ടതിന്റേയും അതിലൂടെ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റേയും ആവശ്യകത മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി ജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയാണ്കേരളത്തിലുടനീളം വനംവകുപ്പിന്റെ സഹായത്തോടെ 5 ലക്ഷത്തില്‍ പരം വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്ന പദ്ധതിയുമായി അദ്ദേഹം രംഗത്തിറങ്ങുന്നുസാമുഹീക സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളില്‍ എന്നും മുന്‍നിരയില്‍ നില്‍ക്കുന്ന ശാന്തിഗിരി ആശ്രമവും പരിസ്ഥിതി പ്രവര്‍ത്തതരുടെ കൂട്ടായ്മയായ ഗ്രീന്‍ഗ്ലോബ് വളണ്ടിയേഴ്സും സംയുക്തയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്നാളേയ്ക്കൊരു മരം പദ്ധതി” യുടെ സംസ്ഥാനതല ഉദ്ഘാടനം പത്മശ്രീ ഭരത് ഡോ. മമ്മൂട്ടി ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമിഗുരുരത്നം ജ്ഞാനതപസ്വിക്ക് വൃക്ഷത്തൈ നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. നെയ്യാറ്റിന്‍കര ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലാണ് ചടങ്ങുകള്‍ നടന്നത്.

ശാന്തിഗിരിയുടെ ജില്ലാ ഓഫീസുകള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് സൗജന്യ വൃക്ഷത്തൈ വിതരണം നടത്തുന്നത്. കേരളത്തിലെ ജില്ലകളിലുമുള്ള എല്ലാ പഞ്ചായത്തുകളിലെ സ്കൂളുകള്‍ കോളേജുകള്‍ മറ്റ് സ്വാശ്രയ സംഘടനകള്‍ എന്നിവയിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലകള്‍ തോറും അന്‍പതിനായിരത്തില്‍ പരം വൃക്ഷത്തൈകള്‍ എത്തിച്ചു കഴിഞ്ഞുപദ്ധതിയുടെ ഒന്നാം ഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. ജാതി, മഹാഗണി, തേക്ക്, മുള തുടങ്ങി 20 ഒാളം വരുന്ന വിവിധ ഇനം വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നു.

പദ്ധതിയുടെ രണ്ടാം ഘട്ടമായി ഉപയോഗിക്കാതെ കിടക്കുന്ന വസ്തുക്കളില്‍ വൃക്ഷോദ്യാനം പദ്ധതി നടപ്പാക്കും ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് നക്ഷത്ര വനം നട്ടുവളര്‍ത്തുന്ന പദ്ധതിയും പരിഗണനയിലുണ്ട്. ഇതിനായി പ്രസ്തുത പ്രദേശങ്ങളില്‍ ജലസേചനത്തിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുന്നതാണ്. ഒരു നിശ്ചിത കാലയളവുവരെ സംഘാടകരുടെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ പരിപാലിക്കുന്നതാണ്തരിശായി കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി കൃഷിയോഗ്യമാക്കുവാനും പദ്ധതി ലക്ഷ്യമിടുന്നു. 2012 മുതല്‍ ഈ കാലയളവുവരെ ഏതാണ്ട് ഒരു ലക്ഷത്തില്‍ പരും വൃക്ഷത്തൈകള്‍ വിതരണം ചെയ്തുകഴിഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എഅജിത്കുമാര്‍, ചലചിത്ര സംവിധായകരായ കമല്‍, കെ. മധുപാല്‍ചലചിത്ര നിര്‍മ്മാതാക്കളായ എസ്സ് ജോര്‍ജ്ജ്ഹബീബ്, ഗ്രീന്‍ ഗ്ലോബ് വാളണ്ടിയേഴ്സ് ഡയറക്ട്ര്‍ ആര്‍. ഹരികൃഷ്ണന്‍, പ്രസിഡന്റ് ബിജിത്ത് എഎല്‍, മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് റോബര്‍ട്ട് കുര്യാക്കോസ്, ഇന്റര്‍നാഷണല്‍ സെക്രട്ടറി ഫൈസല്‍ ലത്തീഫ്, സിന്ദൂരം ചാരിറ്റി ചെയര്‍മാന്‍ സബീര്‍ തിരുമല, ജഗദീഷ് കോവളംകവി, ശാന്തിഗിരി പബ്ലിക്ക് റിലേഷന്‍സ് മാനേജര്‍ സജീവന്‍ എടക്കാടന്‍ എന്നിവര്‍ പങ്കെടുത്തു.