ചൈനയിലെ ഷാവോലിന്‍ കുങ്ഫു പോരാളികളെ വിസ്മയിപ്പിച്ച് കേരളത്തിന്റെ സ്വന്തം കളരിപ്പയറ്റ്

single-img
1 July 2015

Kalaripayattu-and-Shaolin

കേരളത്തിന്റെ സ്വന്തം കളരിപ്പയറ്റ് ചൈനയുടെ മനംകവര്‍ന്നു. കഴിഞ്ഞ വാരം ബീജിങ്ങിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ സംഘടിപ്പിച്ച കേരള സായാഹ്നത്തിലാണ് കളരിപ്പയറ്റും കുങ്ഫുവും സംയോജിപ്പിച്ച പ്രകടനത്തിലൂടെ കേരളം ചൈനയെ അതിശയിപ്പിച്ചത്.

ചൈനയിലെ വിദഗ്ദരായ ഷാവോലിന്‍ പോരാളികളുമായി കളരിപ്പയറ്റ് വീരന്‍മാരുടെ പോരാട്ടം ജനശ്രദ്ധകവര്‍ന്നു. തുടര്‍ന്ന് മലയാളത്തിന്റെ സ്വന്തം കഥകളി അരങ്ങുതകര്‍ക്കുകയും ചെയ്തപ്പോള്‍ കേരളമെന്ന ചെറു സംസ്ഥാനം ചൈനക്കാരുടെ മനസ്സില്‍ എക്കാലവും നിറഞ്ഞുനില്‍ക്കുന്ന ഒന്നായി തീര്‍ന്നു.

ചടങ്ങില്‍ സംസ്ഥാന ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ വിശിഷ്ടാതിഥിയായിരുന്നു. ചൈനയ്ക്കും കേരളത്തിനും പൊതുവായി പങ്കിടാന്‍ പലതുമുണ്ടെന്നു തെളിയിക്കുകയായിരുന്നു ഈ സായാഹ്നമെന്ന അദ്ദേഹം സൂചിപ്പിച്ചു. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഷാങ്ഹായില്‍ നടന്ന റോഡ്‌ഷോയില്‍ കേരളത്തിലെ ടൂറിസം വ്യവസായത്തിലെ പ്രമുഖര്‍ പങ്കെടുക്കുകയും ചെയ്തു.

മുന്‍വര്‍ഷത്തെ അപേക്ഷിച്ചു 2014ല്‍ കേരളത്തിലെത്തിയ ചൈനക്കാരുടെ എണ്ണം 33.44% വര്‍ധിച്ചിരുന്ന സഹാചര്യത്തിലാണ് കേരള സായാഹ്നം ബീജിങ്ങില്‍ സംഘടിപ്പിച്ചത്. ചൈനക്കാര്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് ഏഷ്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളാണെന്നും അതില്‍ പ്രധാനപ്പെട്ടത് കേരളമാണെന്നും തായി ടൂറിസം സെക്രട്ടറി കമലവര്‍ധന റാവു പറഞ്ഞു.വെഌപ്പെടുത്തി.