പരാഗ്വയെ 6-1 ന് തകര്‍ത്ത് അര്‍ജന്റീന കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തി

single-img
1 July 2015

engilസാന്റിയാഗോ: ബ്രസീലിനെ അട്ടിമറിച്ച് സെമിയിലെത്തിയ പരാഗ്വയെ 6-1 ന് തകര്‍ത്ത് അര്‍ജന്റീന കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തി. റോജോ, പാസ്റ്റൊറെ എന്നിവരുടെ ഗോളുകളില്‍ ആദ്യ പകുതിയില്‍ തന്നെ അര്‍ജന്റീന ലീഡെടുത്തു. എന്നാൽ 42 ാം മിനിറ്റില്‍ പരാഗ്വെ ഒരു ഗോള്‍മടക്കി. രണ്ടാം പകുതിയില്‍ നാലെണ്ണം കൂടി അര്‍ജന്റീന എതിര്‍വലയിലെത്തിച്ചു.

മെസ്സിയുടെ ഫ്രീകിക്കില്‍ നിന്നാണ് പതിനഞ്ചാം മിനിറ്റില്‍ റോജോ ഗോള്‍ നേടിയത്. രണ്ടാം ഗോളിനും വഴിയൊരുക്കിയ മെസ്സിയുടെ പാസില്‍ നിന്ന് പാസ്റ്റൊറെ തീര്‍ത്ത വലംകാലന്‍ ഷോട്ട് പോസ്റ്റിൽ. അര്‍ജന്റീന 2-0 ത്തിന് മുന്നില്‍. എന്നാൽ രണ്ടാപകുതിയിലിറങ്ങിയ പരാഗ്വെ പോസ്റ്റില്‍ നാലെണ്ണം കൂടി അര്‍ജന്റീന അടിച്ചുകയറ്റി. ആറ് മിനിറ്റിനിടെ ഏഞ്ചല്‍ ഡി മരിയയുടെ വക രണ്ട് ഗോളുകള്‍.

അവസാന 10 മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയും ഹിഗ്വയിനും കൂടി സ്‌കോര്‍ ചെയ്തതോടെ ഗോള്‍വര്‍ഷം പൂര്‍ത്തിയായി. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ആതിഥേയരായ ചിലിയാണ് അര്‍ജന്റീനയുടെ എതിരാളികള്‍.