കാവ്യാ മാധവന്റെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരത്തിന് ഇന്ന് തുടക്കമാകും

സിനിമാ താരം കാവ്യാ മാധവന്റെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരത്തിന്  ഇന്ന്  തുടക്കമാകും. അതേസമയം ലാഭത്തേക്കാള്‍ വിശ്വാസ്യതയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും താന്‍ തന്നെയായിരിക്കും ബ്രാന്‍ഡ് അംബാസഡറെന്നും കാവ്യ പറഞ്ഞു.ലക്ഷ്യ.കോം …

ഗുജറാത്തില്‍ കനത്തമഴ:മരണം 81 ആയി

ഗുജറാത്തില്‍ കനത്തമഴയെത്തുടര്‍ന്നുള്ള മരണം 81 ആയി. സംസ്ഥാനത്തിന്റെ മിക്കഭാഗങ്ങളും വെള്ളത്തിനടിയിലാണ്.കഴിഞ്ഞ 48 മണിക്കൂറിനിടെ  33 പേര്‍ മരിച്ചതായി ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ പറഞ്ഞു. തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷം …

പാർലമെന്റ് പിരിച്ചുവിട്ടുകൊണ്ട് ശ്രീലങ്കൻ പ്രസിഡന്റ്‌ മൈത്രിപാല സിരിസേന ഉത്തരവിറക്കി

പാർലമെന്റ്  പിരിച്ചുവിട്ടുകൊണ്ട് ശ്രീലങ്കൻ പ്രസിഡന്റ്‌  മൈത്രിപാല സിരിസേന ഉത്തരവിറക്കി. കാലാവധി അവസാനിക്കാൻ എട്ട് മാസം കൂടി ശേഷിക്കെ ആണ് ഇത്.ഇതോടെ ആഗസ്റ്റ് പകുതിയോടെ രാജ്യത്ത് തിരഞ്ഞെടുപ്പിന്  വഴിയൊരുക്കുകയാണ് …

ബംഗ്ലാദേശ്‌ പര്യടനത്തിലെ പരാജയം : ധോണിയെ പഴിക്കുന്നതിനെതിരെ പാക്ക്‌ താരം ഷഹീദ്‌ അഫ്രീദി രംഗത്ത്

ഉപഭൂഖണ്ഡത്തില്‍ എല്ലാ ക്യാപ്‌റ്റന്‍മാര്‍ക്കും സംഭവിക്കുന്ന തിരിച്ചടി മാത്രമേ ധോണിക്ക്‌ സംഭവിച്ചിട്ടുള്ളൂ എന്ന് പാക്ക്‌ താരം ഷഹീദ്‌ അഫ്രീദി. ബംഗ്ലാദേശ്‌ പര്യടനത്തിന്‌ ശേഷം ധോണിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ദുഃഖകരമാണെന്നും …

ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് സൂചിക 84.13 പോയന്റ് നഷ്ടത്തില്‍ 27811.84ലും നിഫ്റ്റി 16.90 പോയന്റ് താഴ്ന്ന് 8381.10ലുമാണ് …

സംസ്‌ഥാനത്ത്‌ ഹോട്ടല്‍ സമരം മാറ്റിവച്ചു

സംസ്‌ഥാനത്ത്‌ ഈ മാസം 29 മുതല്‍ നടത്താനിരുന്ന ഹോട്ടല്‍ സമരം മാറ്റിവച്ചു. ഹോട്ടല്‍ ഉടമകളില്‍ ഒരു വിഭാഗം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയിലാണ്‌ തീരുമാനം.

പാലത്തിന്റെ അറ്റകുറ്റപ്പണി:കളമശ്ശേരി, ആലുവ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ ഗതാഗത നിയന്ത്രണം

കളമശ്ശേരി, ആലുവ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ എറണാകുളം -തൃശ്ശൂര്‍ പാതയിലെ തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. 27, 28, ജൂലായ് …

ആഗോള സമ്പത്ത് വ്യവസ്ഥ 1930ന് സമാനമായ മാന്ദ്യത്തിലേക്ക് നീങ്ങുന്നു: രഘുറാം രാജൻ

ആഗോള സമ്പത്ത് വ്യവസ്ഥ  1930ന് സമാനമായ മാന്ദ്യത്തിലേക്കാണ് നീങ്ങുന്നതെന്ന് റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ . കേന്ദ്ര ബാങ്കുകൾ നടപ്പിലാക്കുന്ന മത്സരബുദ്ധിയോടെയുള്ള സാമ്പത്തിക  നയങ്ങൾക്കെതിരെ മുന്നറിയിപ്പ് …

കോതമംഗലത്ത് സ്‌കൂള്‍ ബസിന് മുകളില്‍ മരം വീണ് അഞ്ച് കുട്ടികള്‍ മരിച്ചു

ഒാടിക്കൊണ്ടിരിക്കെ സ്‌കൂള്‍ ബസ്സിന് മുകളില്‍ മരം ഒടിഞ്ഞ് വീണ് അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു. കറുകടം വിദ്യാവികാസ് സ്‌കൂളിന്റെ ബസിന് മുകളിലാണ് മരം പൊട്ടിവീണത്. കൃഷ്‌ണേന്ദു (5), ജോഹര്‍ …

നിരോധിച്ച മാഗി ന്യൂഡില്‍സ് ഡല്‍ഹിയിലെ കടകളില്‍ ഇന്നും സുലഭം; പക്ഷേ പത്തിരട്ടി വില നൽകണം

നിരോധിച്ച മാഗി ന്യൂഡില്‍സ് ഡല്‍ഹിയിലെ കടകളില്‍ ഇന്നും സുലഭമായി കിട്ടുന്നതായി റിപ്പോർട്ട്. പക്ഷേ പത്തിരട്ടി വില നൽകണം. ദേശീയ മാധ്യമങ്ങളാണ് ഡല്‍ഹിയിലെ കടകളില്‍ പരിചയമുള്ളവര്‍ക്ക് കടക്കാര്‍ മാഗി …