തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ജനവിധി തേടുന്ന ആര്‍കെ നഗറിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം

single-img
30 June 2015

imagesതമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ജനവിധി തേടുന്ന ആര്‍കെ നഗറിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. അനധികൃത സ്വത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട് എം.എല്‍.എ സ്ഥാനവും മുഖ്യമന്ത്രി പദവിയും നഷ്ടപ്പെട്ട ജയലളിത ഹൈക്കോടതിയില്‍ നിന്നുള്ള അനുകൂല വിധിയോടെ അധികാരത്തില്‍ തിരിച്ചെത്തിയ സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മധ്യപ്രദേശിലെ പട്വാരി, മേഘാലയയിയെ ചിങ്കിപുക്, ത്രിപുര പ്രതാപ്ഗട്ട് എന്നിവിടങ്ങളിലെ ഫലങ്ങളും ഇന്ന് പുറത്ത് വരും.