കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യക്കു വേണ്ടി ജീവന്‍ ബലിനല്‍കിയ രജപുത്ര റൈഫിള്‍സിലെ ക്യാപ്റ്റന്‍ വിജയന്ത് താപ്പര്‍ പോരാട്ടത്തിന് പുറപ്പെടും മുമ്പ് തന്റെ അച്ഛനും അമ്മക്കുമെഴുതിയ അവസാന കത്ത്

single-img
30 June 2015

11659373_390740837789218_8646066127004978537_nനിങ്ങള്‍ ഉറങ്ങിക്കോളൂ… ഞങ്ങളിവിടെ കാവലുണ്ട്:- ഓരോ ഇന്ത്യക്കാരനോടും ഓരോ സൈനികനും മനസ്സാല്‍ പറയുന്ന വാക്കുകളാണിത്. അതിര്‍ത്തിയില്‍ ശത്രുവിന്റെ തോക്കിന മുനയില്‍ രാജ്യത്തെ കാത്ത് കാവല്‍ നില്‍ക്കുമ്പോള്‍ സ്വന്തം കുടുംബത്തേയും ബന്ധുക്കളേയുമെല്ലാം ഓരോ സൈനികനും മറക്കും. ആ സ്ഥാനത്ത് ഇന്ത്യ മഹാരാജ്യമെന്ന ഒറ്റ കുടുംബവും ഇന്ത്യക്കാരെന്ന ബന്ധുക്കളും മാത്രമാകും. പ്രിയപ്പെട്ടവരെയും പിരിഞ്ഞ് രാജ്യത്തിനു വേണ്ടി പൊരുതുന്ന അവരുടെ ജീവത്യാഗങ്ങള്‍ പലപ്പോഴും പൊതുഒജനങ്ങള്‍ അറിയാറുകൂടിയില്ല എന്നുള്ളതാണ് സത്യം.

പാകിസ്ഥാനുമായുള്ള 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യക്കു വേണ്ടി ജീവന്‍ ബലിനല്‍കിയ രജപുത്ര റൈഫിള്‍സിലെ ക്യാപ്റ്റന്‍ വിജയന്ത് താപ്പര്‍ പോരാട്ടത്തിന് പുറപ്പെടും മുമ്പ് തന്റെ അച്ഛനും അമ്മക്കുമെഴുതിയ അവസാന കത്ത് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ ഇന്ത്യന്‍ ആര്‍മി പുറത്തുവിട്ടു. വിജയന്തിന്റെ മാത്രമല്ല, ഓരോ ഇന്ത്യന്‍ പട്ടാളക്കാരന്റെ ജീവിതം കൂടിയാണ് ആ കത്തില്‍ നാം കാണേണ്ടത്.

പ്രിയപ്പെട്ട അച്ഛനും അമ്മയും മുത്തശ്ശിയയ്ക്കും.

നിങ്ങള്‍ക്ക് ഈ കത്ത് ലഭിക്കുമ്പോള്‍ ഒരുപക്ഷേ ഞാന്‍ ഭൂമിയില്‍ കാണണമെന്നില്ല. എന്നാല്‍ ഇനിയൊരു ജന്മം എനിക്കുണ്ടെങ്കില്‍ ഒരു സൈനികനായി ജനിക്കണമെന്നാണ് എന്റെ ആഗ്രഹം. എന്നെങ്കിലും നിങ്ങള്‍ക്കു സാധിക്കുമെങ്കില്‍ നിങ്ങളുടെ നാളേക്ക് വേണ്ടി ഇന്ത്യന്‍ സൈനികര്‍ പോരാടുന്ന പ്രദേശങ്ങള്‍ കാണണം.

ഒരുപക്ഷേ എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അ-കോയ് മന്ദിറില്‍ എന്റെ ഫോട്ടോ സൂക്ഷിക്കപ്പെടുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. അങ്ങനെ വരികയാണെങ്കില്‍ എന്റെ അവയവങ്ങള്‍ നിങ്ങള്‍ ദാനം ചെയ്യണം. എനിക്ക് കിട്ടുന്നതില്‍ നിന്ന് കുറച്ച് പണം നിങ്ങള്‍ അനാഥാലയത്തിനും റുക്‌സാനയ്ക്ക് ഓരോ മാസവും അമ്പത് രൂപാ വെച്ചും നല്‍കണം.

നിനക്ക് എന്റെ എല്ലാ ആശംസകളും ബിന്ദ്യാ, പക്ഷേ ഒരിക്കലും എന്നെ പോലുള്ള പട്ടാളക്കാരുടെ ജീവത്യാഗം നീ മറക്കരുത്. അച്ഛാ, എന്നെ കുറിച്ച് അങ്ങ് അഭിമാനിക്കണം,.

അമ്മേ നിങ്ങള്‍ ***** കണ്ട് എന്റെ അന്വേഷണങ്ങള്‍ പറയണം (ഞാന്‍ അവളെ സ്‌നേഹിച്ചിരുന്നു). ഞാന്‍ ചെയ്ത എല്ലാ തെറ്റുകളും മാമാജീ എന്നോട് ക്ഷമിക്കണം.

എനിക്ക് എന്റെ കൂട്ടുകാരോടൊപ്പം ചേരാനുള്ള നേരമായി.