ശബരീനാഥന്റെ വിജയം പണത്തിന്റേയും സ്വാധീനത്തിന്റേയും വിജയമാണെന്ന് പിണറായി വിജയൻ

single-img
30 June 2015

TH30_PINARAYI_VIJAY_516498fജനവികാരത്തെ സർക്കാർ അട്ടിമറിച്ചതായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. അരുവിക്കരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥന്റെ മുന്നേറ്റം പണത്തിന്റേയും സ്വാധീനത്തിന്റേയും വിജയമാണെന്നും ഇത് സംസ്ഥാനത്തെയാകെ ജനവികാരത്തിന്റെ സൂചനയാണെന്നു കരുതാനാകില്ലെന്നും പിണറായി പറഞ്ഞു.

തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിക്കാതെയുള്ള ചില നീക്കങ്ങൾ യു.ഡി.എഫ് നടത്തിയതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പിണറായി സൂചിപ്പിച്ചു