അരുവിക്കര ഉപതിരഞ്ഞെടുപ്പ്; ശബരിനാഥ് 10128 വോട്ടിന് വിജയിച്ചു; സത്യപ്രതിജ്ഞ നാളെ രാവിലെ 9.30ന്

single-img
30 June 2015

07TVTVVOTING_MACHI_1830894fതിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ഥി ശബരിനാഥ് 10128 വോട്ടിന് വിജയിച്ചു. വിജയപ്രതീക്ഷയുണ്ടായിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വിജയകുമാർ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 34145 ത്തിലേറെ വോട്ട് നേടി ഒ.രാജഗോപാൽ മണ്ഡലത്തിൽ സാന്നിദ്ധ്യം അറിയിച്ചു. ശബരീനാഥന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 9.30ന് നടക്കും.

തൊളിക്കോട് പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. ഈ പഞ്ചായത്തില്‍ ശബരിനാഥന് 1422 വോട്ടിന്റെ മേല്‍കൈ കിട്ടി. ജി.കാര്‍ത്തികേയന് ഇവിടെ 1200 ലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്.

എല്‍ഡിഎഫിന് മേല്‍കൈയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന വിതുര പഞ്ചായത്തിലും ശബരിനാഥന്‍ മുന്നിലെത്തി. ഈ പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 1052 വോട്ടിന്റെ മേല്‍കൈ ലഭിച്ചു. എല്‍ഡിഎഫ് ഏറ്റവുമധികം വോട്ട് പ്രതീക്ഷിച്ച ആര്യനാട്ടും ശബരിനാഥന്‍ തന്നെയാണ് മുന്നില്‍.

ഇനി ഉഴമലയ്ക്കല്‍, വെള്ളനാട്, അരുവിക്കര, പൂവച്ചല്‍ പഞ്ചായത്തുകളിലെ വോട്ടുകളാണ് എണ്ണാനുള്ളത്. ഏറ്റവും ഒടുവില്‍ കുറ്റിച്ചല്‍ പഞ്ചായത്ത് എണ്ണും. 11 റൗണ്ടുകളിലായിട്ടാണ് 153 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നത്.