അരുവിക്കരയിലെ വിജയം സര്‍ക്കാരിന്റെ വിജയമെന്ന് എ.കെ ആന്റണി.

single-img
30 June 2015

AK-Antony_1അരുവിക്കരയിലെ വിജയം സര്‍ക്കാരിന്റെ വിജയമെന്ന് എ.കെ ആന്റണി. ചരിത്രവിജയമാണ് അരുവിക്കരയിലേത്. കുടുംബാംഗത്തേപ്പോലെ തങ്ങള്‍ക്കൊപ്പം നിന്ന, കേരള രാഷ്ട്രീയം കണ്ട മാന്യതയുടേയും മര്യാദയുടേതും പ്രതീകവുമായ കാര്‍ത്തികേയനോടുള്ള ആദരവാണ് ഇവിടെ പ്രതിഫലിച്ചത്.

കനത്ത മഴയെ അവഗണിച്ച് വോട്ടു ചെയ്യാനെത്തിയ ജനങ്ങളോടാണ് താന്‍ ആദ്യം നന്ദി പറയുന്നതെന്നും ആന്റണി പറഞ്ഞു.മാര്‍ക്‌സിസ്റ്റുകാരുടെ ജനങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത നടപടികളോടുള്ള പ്രതികരണമാണിത്. അവരെ രാഷ്ട്രീയ വനവാസത്തിലേക്ക് വിടാനുള്ള കേരള ജനതയുടെ തീരുമാനത്തിന്റെ സൂചന കൂടിയാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്നും ആന്റണി പറഞ്ഞു.