ജനങ്ങളുടെ വിജയമെന്ന് ശബരിനാഥന്‍

single-img
30 June 2015

1435638191501191അരുവിക്കര: ഉപതിരഞ്ഞെടുപ്പില്‍ തനിക്കു ലഭിച്ച അംഗീകാരം ജനങ്ങളുടെ വിജയമാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശബരീനാഥന്‍. യു.ഡി.എഫ് സര്‍ക്കാരിനുള്ള അംഗീകാരമാണിത്. തനിക്ക് എട്ടുമാസമേ കാലാവധിയുള്ളൂ. അടിസ്ഥാനസൗകര്യ വികസനം പ്രത്യേകിച്ചും റോഡുവികസനമാണ് തന്റെ ലക്ഷ്യമെന്നും ശബരീനാഥന്‍ പറഞ്ഞു.

24 വര്‍ഷമായുള്ള അഛനോടുള്ള അടുപ്പം ജനങ്ങള്‍ നിലനിര്‍ത്തി.
സര്‍ക്കാരിനോടും പാര്‍ട്ടി പ്രവര്‍ത്തകരോടും കടപ്പാടുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്ന് ഇതോടെ മനസ്സിലായെന്നും ശബരി പറഞ്ഞു

ശബരീനാഥന് അവസരം നല്‍കിയതിലൂടെ അരുവിക്കര ആറാമത്തെ വട്ടവും കാര്‍ത്തികേയനെ വിജയിപ്പിച്ചുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ സുലേഖ പറഞ്ഞു. കാര്‍ത്തികേയന്റെ ആത്മാവിനെ വേദനിപ്പിച്ച ആരോപണങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ മറുപടിയാണ് ഈ വിജയമെന്നും അവര്‍ പറഞ്ഞു.