കടുത്ത ചൂടിനെ വൈദ്യുതിയാക്കി മാറ്റാന്‍ ദുബായ് 400 സോളാര്‍ ബസ് സ്‌റ്റോപ്പുകള്‍ നിര്‍മ്മിക്കുന്നു

single-img
30 June 2015

uae-69464ചൂടിനെ വൈദ്യുതിയാക്കി മാറ്റി ദുബായ് മാതൃകകാട്ടുകയാണ്. അതോറിറ്റി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ദുബായില്‍ 400 സോളാര്‍ ബസ് സ്‌റ്റോപ്പുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ബസ് സ്‌റ്റേപ്പിന് പുറമേ വൈദ്യുതിയില്ലാത്ത പ്രദേശത്തേയ്ക്ക് വൈദ്യുതി ലഭിക്കുന്നതിനായുള്ള മാര്‍ഗം കൂടിയാണ് ഈ നിര്‍മ്മാണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

വഴിവിളക്കുകള്‍ തെളിയിക്കുന്നതിനും മറ്റുമുള്ള അത്യാവശ്യ വൈദ്യുതി സോളാര്‍ വെയ്റ്റിങ് ഷെഡ് നിര്‍മ്മിക്കുന്നതോടെ ലഭിക്കും. എസി, നോണ്‍- എസി വെയ്റ്റിങ് ഷെഡുകള്‍ നിര്‍മ്മിക്കുന്നതില്‍ എസി വെയ്റ്റിങ് ഷെഡിലെയ്ക്കുള്ള വൈദ്യുതി മേല്‍ക്കൂരയിലെ സോളാര്‍ പാനലില്‍ നിന്നും ലഭിക്കുമെന്നും ആര്‍ടിഎ ഡയറക്ടര്‍ ജനറലും ബോഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ചെയര്‍മാനുമായ മത്തര്‍ അല്‍ തായര്‍ അറിയിച്ചു.

പരിസ്ഥിതി സൗഹാര്‍ദ ബസ്റ്റോപ്പ് വൈദ്യുതി ലഭ്യമില്ലാത്ത പ്രദേശങ്ങളിലായിരിക്കും സ്ഥാപിക്കുക. പുതിയ 400 സോളാര്‍ ബസ് സ്‌റ്റോപ്പുകള്‍ കൂടി നിര്‍മ്മിക്കുമ്പോള്‍ ദുബായില്‍ ആകെ 1,285 ബസ് സ്‌റ്റോപ്പുകളാകും. ഉയര്‍ന്ന നിലവാരത്തിലുള്ള വസ്തുക്കളായിരിക്കും വൈദ്യുതി ഉത്പാദിപ്പിക്കുന്ന സോളാര്‍ പാനല്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുകയെന്നും മത്തര്‍ അറിയിച്ചു.