‘നോട്ടയുടെ കാര്യം പറഞ്ഞ് ആരെയും വേദനിപ്പിക്കുന്നില്ല’, പി.സി. ജോര്‍ജിന് നേരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒളിയമ്പ്

single-img
30 June 2015

pc-georgeതിരുവനന്തപുരം: പി.സി. ജോര്‍ജിന് നേരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒളിയമ്പ്. നോട്ടയുടെ കാര്യം പറഞ്ഞ് ആരെയും വേദനിപ്പിക്കുന്നില്ലെന്ന് മുഖ്യമന്ത്രി. നിയമസഭ കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അരുവിക്കരയില്‍ മദ്യവും പണവും ഒഴുക്കിയെന്ന ആരോപണം വോട്ടര്‍മാരെ അവഹേളിക്കുന്ന തരത്തിലുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി.സി. ജോര്‍ജ് നിര്‍ത്തിയ സ്ഥാനാർത്ഥി കെ. ദാസിന്റെ സ്ഥാനം നോട്ടയ്ക്കു പിന്നിലായിരുന്നു. കോണ്‍ഗ്രസിലെ അഴിമതിക്കെതിരായിട്ടാണ് പി.സി. ജോര്‍ജ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നത്. നാടാര്‍ വിഭാഗത്തില്‍ നിന്നായിരുന്നു ജോര്‍ജിന്റെ സ്ഥാനാര്‍ഥി.