യു.ഡി.എഫിന്റെ അരുവിക്കരയിലെ വിജയം ഇടതുമുന്നണി ഗൗരവമായി കാണണമെന്ന്‌ ഒ. രാജഗോപാല്‍

single-img
30 June 2015

o.rajagopalതിരുവനന്തപുരം : അരുവിക്കരയിലെ യു.ഡി.എഫിന്റെ വിജയം ഇടതുമുന്നണി ഗൗരവമായി കാണണമെന്ന്‌   ഒ. രാജഗോപാല്‍. യു.ഡി.എഫിന്റെ വിജയം സാങ്കേതികം മാത്രമാണ്‌. രണ്ടാം സ്‌ഥാനത്ത്‌ എത്താന്‍ കഴിയാതിരുന്നതില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അരുവിക്കരയില്‍ കടുത്ത ഒരു മത്സരം കാഴ്‌ചവെയ്‌ക്കാന്‍ ബി.ജെ.പി സ്‌ഥാനാര്‍ത്ഥി ഒ. രാജഗോപാലിന്‌ കഴിഞ്ഞു. 34,145 വോട്ടുനേടിയ രാജഗോപാല്‍ ചരിത്രനേട്ടമാണ്‌ ബി.ജെ.പിയ്‌ക്ക് സമ്മാനിച്ചിരിക്കുന്നത്‌.