നികേഷ് കുമാറിനു നേരെ കോൺഗ്രസ് പ്രവർത്തകരുടെ കൈയ്യേറ്റം

single-img
30 June 2015

nikeshതിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ വെച്ച് റിപ്പോർട്ടർ ചാനൽ മേധാവി എം വി നികേഷ് കുമാറിനേയും ലേഖകൻ രതീഷിനേയും കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു.

തിരുവനന്തപുരം സ്വാതി തിരുന്നാൾ സംഗീത കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്കിറങ്ങി വരുമ്പോഴായിരുന്നു ആക്രമണം.  ഡിസിസി വൈസ് പ്രസിഡന്റ് മൈവള്ളി ലെത്തീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് റിപ്പോർട്ടർ ചാനൽ  ബ്യൂറോ ചീഫ് ഇ-വാർത്തയോട് പറഞ്ഞു.