അരുവിക്കരയിലെ വിജയം; ജി.കാര്‍ത്തികേയന് ജനങ്ങള്‍ നല്‍കിയ ആദരാഞ്ജലി-മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

single-img
30 June 2015

Chief Minister Oommen Chandy who arrived at the UDF Aruvikkara Cതിരുവനന്തപുരം: ജി.കാര്‍ത്തികേയന് ജനങ്ങള്‍ നല്‍കിയ ആദരാഞ്ജലിയാണ് അരുവിക്കരയിലെ വിജയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  ശബരീനാഥിന് അഭിനന്ദനമറിയിക്കുന്നു. വിജയത്തിന് പിന്നിലെ പ്രധാന ഘടകം യു.ഡി.എഫിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പ് യു.ഡി.എഫ് സര്‍ക്കാരിന്റെ വിലയിരുത്തലാകും താന്‍ നേരത്തേ പറഞ്ഞിരുന്നു. ചെറിയ ഭൂരിപക്ഷത്തിലാണ് തന്റെ സര്‍ക്കാര്‍ ഭരണം തുടങ്ങിയത്. ഇതുവരെ ഒരു മന്ത്രിയേയും തള്ളിപ്പറയേണ്ടി വന്നിട്ടില്ല. എല്ലാം പരസ്പരം ചര്‍ച്ച ചെയ്താണ് മുന്നോട്ടു നീങ്ങിയത്.

മദ്യമൊഴുക്കിയാണ് അരുവിക്കരയില്‍ ജയിച്ചുകയറിയതെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണ്. എല്ലാം ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.