ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്; തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് വമ്പൻ ജയം

single-img
30 June 2015

M_Id_407509_Jayalalithaചെന്നൈ: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് വൻ ജയം. എതിര്‍ സ്ഥാനാര്‍ത്ഥി സി.പി.ഐയിലെ സി. മഹേന്ദ്രനെക്കാളും ഒന്നരലക്ഷത്തിലധികം ഭൂരിപക്ഷത്തോടെയാണ് ജയലളിതയുടെ ജയം. ജയലളിത 1,60,921 വോട്ടുകള്‍ നേടിയപ്പോള്‍ മഹേന്ദ്രന് 9,669 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ

പ്രധാന പ്രതിപക്ഷ കക്ഷികളായ ഡി.എം.കെ, പി.എം.കെ, ഡി.എം.ഡി.കെ, കോണ്‍ഗ്രസ്, ബി.ജെ.പി തുടങ്ങിയവര്‍ ഇവിടെ മത്സരിച്ചിരുന്നില്ല.