ലളിത് മോഡിക്ക് യാത്രാരേഖകൾ അനുവദിച്ചതിനെക്കുറിച്ചുള്ള വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകാൻ വിദേശകാര്യമന്ത്രാലയം വിസമ്മതിച്ചു

single-img
29 June 2015

download (1)മുൻ ഐ.പി.എൽ തലവൻ ലളിത് മോഡിക്ക് യാത്രാരേഖകൾ അനുവദിച്ചതിനെക്കുറിച്ചുള്ള വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകാൻ കേന്ദ്ര മന്ത്രി സുഷമാ സ്വരാജിന്റെ വിദേശകാര്യമന്ത്രാലയം വിസമ്മതിച്ചു. ഏഴു ചോദ്യങ്ങളടങ്ങുന്ന ആർ.ടി.ഐ അപേക്ഷയ്ക്ക് പ്രതികരിക്കാനാണ് വിസമ്മതിച്ചത്.

ആർ.ടി.ഐയിലെ താങ്കളുടെ ചോദ്യങ്ങളിൽ ഒന്നു മുതൽ മൂന്നു വരെ 2005ലെ വിവരാവകാശ നിയമപരിധിയിൽ വരുന്നതല്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചതായ മറുപടിയാണ് ഹരിയായയിൽ നിന്നുള്ള അപേക്ഷകന് ലഭിച്ചത്. നാലു മുതൽ ഏഴു വരെയുള്ള ചോദ്യങ്ങളെ സംബന്ധിച്ച ഒരു വിവരവും മന്ത്രാലയത്തിന്റെ ഓഫീസിൽ ലഭ്യമല്ലെന്നും ജൂൺ 26ന് നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.